സീനിയര്‍ റസിഡൻറ് നിയമനം
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്റോക്രൈനോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡൻറ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 19ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
രണ്ട് ഒഴിവുകളാണുള്ളത്. ഡി.എം. എന്റോക്രൈനോളജി/എം.ഡി ജനറല്‍ മെഡിസിനാണ് വിദ്യാഭ്യാസ യോഗ്യത. 50,000 രൂപ വേതനം ലഭിക്കും.
ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം.