സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്തവിദ്യരായവര്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒരു ലക്ഷം രൂപ വായ്പ തുകയുള്ള കെസ്റു പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 21നും 50നും മധ്യേ ആയിരിക്കണം. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വായ്പ തുകയുടെ 20 ശതമാനം സബ്സിഡി ലഭിക്കും.
മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ്/ജോബ് ക്ലബിലേക്ക് അപേക്ഷിക്കുന്നവര്‍ 21നും 45നും മധ്യേ പ്രായമുള്ളവരായിരിക്കണം. നിയമാനുസൃത വയസിളവ് അനുവദിക്കും. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. ഓരോ ക്ലബിലും കുറഞ്ഞത് രണ്ട് അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സബ്സിഡി അനുവദിക്കും. കൂടുതല്‍ വിവരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ലഭിക്കും.
ഫോണ്‍: 0468 2222745.