സെക്യൂരിറ്റി ഓഫീസര്‍ ഒഴിവ്

Share:

എറണാകുളം : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും, ക്യാപ്റ്റന്‍ അല്ലെങ്കില്‍ സമാനമായ റാങ്കില്‍ നിന്ന് വിരമിച്ച മുന്‍ സൈനികര്‍ക്കും അപേക്ഷിക്കാം.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയുടെ കോപ്പി, പ്രായം, യോഗ്യത മുതലായവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ ഡ് ടെക്‌നോളജി, കൊച്ചി-22 എന്ന വിലാസത്തില്‍ ഡിസംബര്‍ 31 നകം അയക്കണം.

Share: