സെക്രട്ടേറിയറ്റ് അസി. പരീക്ഷ : പൊതുവിജ്ഞാനം
ഗാന്ധിജിയുടെ പ്രവർത്തനങ്ങളെയും ജീവിതത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള പൊതുവിജ്ഞാനം.
1. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് ഏതുദിവസം? എന്തുകൊണ്ട്?
ഉഃ ജനുവരി-30 . ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത് 1948-ജനുവരി 30-നാണ്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നു.
2 . യങ് ഇന്ത്യ, ഇന്ത്യൻ ഒപ്പിനിയൻ എന്നീ പത്രങ്ങൾ ആരംഭിച്ചത് ?
ഉഃ ഗാന്ധിജി
3. ഗാന്ധിജിയുടെ നേത്യത്വത്തിൽ , ആദ്യ നിയമ ലംഘന സമരമായ ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം ?
ഉഃ ദണ്ഡി കടപ്പുറം – ഗുജറാത്ത് .
4 . ഗാന്ധിജിയുടെ ജന്മസ്ഥലം ?
ഉഃ ഗുജറാത്തിലെ പോര്‍ബന്തർ
5 . ഗാന്ധിജിയുടെ മാതാപിതാക്കള്‍ ?
ഉഃ പിതാവ് കരംചന്ദ്, മാതാവ് പുത്ലീ ഭായ്
6 . ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് ?
ഉഃ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
7. ഗാന്ധിജിയെ “മഹാത്മാ“ എന്ന് ആദ്യം സംബോധന ചെയ്തത് ?
ഉഃ രവീന്ദ്ര നാഥ ടാഗോര്‍
8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം എന്ന് ?
ഉഃ 1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)
9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
ഉഃ ചമ്പാരന്‍ സമരം (ബീഹാര്‍)
10. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചത് ?
ഉഃ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
11. “സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
ഉഃ ഭഗവദ് ഗീത
12. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ഉഃ വാര്‍ദ്ധയില്‍
13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?
ഉഃ ഗോപാലകൃഷ്ണ ഗോഖലെ
14. ഗാന്ധിജി ആത്മകഥ എഴുതിയത് എവിടെ വെച്ചാണ് ?
ഉഃ 1922-ല്‍ ജയില്‍ വാസത്തിനിടയില്‍
15.ഏത് ഭാഷയിലാണ് ഗാന്ധിജി “എൻറെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ എഴുതിയത്?
ഉഃ ഗുജറാത്തി
16. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ഉഃ ജോഹന്നാസ് ബര്‍ഗില്‍
17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?
ഉഃ ബര്‍ദോളി
18 . ഗാന്ധിജിയുടെ പത്നി ?
ഉഃ കസ്തൂർബാ
19. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിൻറെ പേര് ?
ഉഃ ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)
20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
ഉഃ എൻറെ “രാഷ്ട്രീയ പരീക്ഷണ ശാല”
21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
ഉഃ ആഖാഘാന്‍ പാലസ്
22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
ഉഃ ചൌരിചൌരാ സംഭവം
23. മഹാകവി വള്ളത്തോള്‍ ഗാന്ധിജിയെക്കുറിച്ച് രചിച്ച കവിത?
ഉഃ എന്റെ ഗുരുനാഥന്‍
24. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ?
ഉഃ ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)
25. സ്വന്തം ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
ഉഃ ഹിന്ദ് സ്വരാജ്
26. എൻറെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
ഉഃ “സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍
27. “പുലയരാജാവ്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?
ഉഃ അയ്യങ്കാളിയെ
28. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
ഉഃ ദണ്ഡിയാത്ര
29. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ഗാന്ധിജി ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?
ഉഃ നവ്ഖാലി
30. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ഉഃ ക്ഷേത്രപ്രവേശന വിളംബരത്തെ
31. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിൻറെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
ഉഃ നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
32. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാന്ധിജി നല്‍കിയ ആഹ്വാനം?
ഉഃ “പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക”
33. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
ഉഃ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള
34. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ?
ഉഃ സി.രാജഗോപാലാചാരി
35.ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?
ഉഃ നവ ജീവന്‍ ട്രസ്റ്റ്
36 . “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
ഉഃ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
37. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ?
ഉഃ മഹാദേവ ദേശായി
38. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
ഉഃ ബെല്‍ഗാം സമ്മേളനത്തില്‍ (1924)
39. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
ഉഃ മഡലിന്‍ സ്ലേഡ് (Madlin Slad)
40. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?
ഉഃ ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്
41. ആരെയാണ് സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ?
ഉഃ യേശുക്രിസ്തുവിനെ
42 . ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
ഉഃ അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)
43. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
ഉഃ 1915 ജനുവരി-9
44. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു…..” – അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
ഉഃ ജവഹര്‍ലാല്‍ നെഹ്രു
45. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയുടെ സംവിധായകൻ?
ഉഃ റിച്ചാർഡ് ആറ്റൻബറോ
46. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
ഉഃ സുഭാഷ് ചന്ദ്രബോസ്
47. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
ഉഃ പതാക പകുതി താഴ്ത്തി കെട്ടി ഐക്യരാഷ്ട്ര സഭ ദു:ഖം പ്രകടിപ്പിച്ചു
48. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma” എന്ന സിനിമ സംവിധാനം ചെയ്തതാര്?
ഉഃ ശ്യാം ബെനഗല്‍
49 . ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
ഉഃ സുബാഷ് ചന്ദ്രബോസ്
50. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
ഉഃ രാജ്ഘട്ടില്‍
കൂടുതൽ ചോദ്യോത്തരങ്ങളും മാതൃകാ പരീക്ഷയും ( Mock Exam ) www.careermagazine.in എന്ന വെബ് സൈറ്റിൽ ലഭിക്കും.