സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്: 120 ഒഴിവുകൾ
ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിൽ വിവിധ വിഭാഗങ്ങളിലായി 120 ഒഴിവുകളിലേക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, അപേക്ഷ ക്ഷണിച്ചു. ജനറൽ 84, ലീഗൽ 18, ഇൻഫർമേഷൻ ടെക്നോളജി എട്ട്, എൻജിനിയറിംഗ് -സിവിൽ അഞ്ച്, ഇലക്ട്രിക്കൽ അഞ്ച് എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലും ഒഴിവുകൾ.
ശമ്പളം: 28150- 55600 രൂപയും മറ്റ് ആനുകൂല്യങ്ങളും.
യോഗ്യത:
ജനറൽ: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ നിയമം/എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ്/ കന്പനി സെക്രട്ടറി/ ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റ്/ കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടന്റ്.
ലീഗൽ: നിയമത്തിൽ ബിരുദം.
ഇൻഫർമേഷൻ ടെക്നോളജി: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ സയൻസിൽ എൻജിനിയറിംഗ് ബിരുദം.
അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തരബിരുദവും.
എൻജിനിയറിംഗ് (സിവിൽ): സിവിൽ എൻജിനിയറിംഗിൽ ബിരുദം.
എൻജിനിയറിംഗ് (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദം.
പ്രായം: 2018 ഓഗസ്റ്റ് 31ന് 30 കവിയരുത്. 1988 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷയും തുടർന്ന് പേഴ്സണൽ ഇന്റർവ്യൂവും ഉണ്ടാകും.
അപേക്ഷാ ഫീസ്:850 രൂപ. എസ്സി, എസ്ടി, അംഗപരിമിതർക്ക് 100 രൂപ.
അപേക്ഷ: https://www.sebi.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾ https://www.sebi.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും