കോഴിക്കോട് , കോട്ടയം ജില്ലകളിൽ

272
0
Share:

കോഴിക്കോട്: ജില്ലയിലെ കട്ടിപ്പാറ, കൂത്താളി, ചേളന്നൂര്‍, തുറയൂര്‍ പഞ്ചായത്തുകളിലേക്കും, പയ്യോളി മുന്‍സിപാലിറ്റിയിലേക്കും പട്ടികജാതി പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 18 നും 40 നും മദ്ധ്യേ പ്രായമുളള, പ്രീ-ഡിഗ്രി/പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകളില്‍ 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും നിയമിക്കും. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായപരിധി 50 വയസ്സും ആയിരിക്കും. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് / ടി.സിയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

താല്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം തുടങ്ങി മുഴുവന്‍ രേഖകളുടെയും അസ്സലും, പകര്‍പും സഹിതം ഒക്‌ടോബര്‍ എട്ടിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
ഫോണ്‍ – 0495 2370379

പട്ടികജാതി പ്രൊമോട്ടര്‍ നിയമനം

കോട്ടയം: എരുമേലി, കൊഴുവനാല്‍ ഗ്രാമപഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുനിസിപ്പാലിയിലും എസ്.സി പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുപട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 40 നും മദ്ധ്യേ പ്രായമുളളവരും പ്രീഡിഗ്രി/പ്ലസ്ടൂ പാസ്സായവരുമായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ അഞ്ച് വൈകിട്ട് അഞ്ചിനകം കോട്ടയം പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

ഫോണ്‍: 0481 2562503

Share: