സ്‌കോള്‍ കേരള ഡി.സി.എ കോഴ്‌സ് പ്രവേശനം

സ്‌കോള്‍ കേരളയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് നാലാം ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ജൂണ്‍ 21 മുതല്‍ ജൂലൈ 31 വരെ സ്‌കോള്‍ കേരളയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. റെഗുലര്‍ ഹയര്‍ സെക്കന്ററി പഠനത്തോടൊപ്പം സമാന്തരമായി പഠനം നടത്താവുന്ന വിധത്തിലാണ് കോഴ്‌സ്.
4,800 രൂപയാണ് കോഴ്‌സ് ഫീസ്. ഇത് രണ്ടു ഗഡുക്കളായും അടയ്ക്കാം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രവേശന വിശദാംശങ്ങളും പ്രോസ്‌പെക്ടസും www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. മുന്‍ ബാച്ചുകളില്‍ പഠനം പൂര്‍ത്തിയാക്കി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പുന:പ്രവേശനത്തിനും ഇപ്പോള്‍ അപേക്ഷിക്കാം.