സയൻറിസ്റ്റ് ബി, സയൻറിസ്റ്റ് സി തസ്തികയിൽ ഒഴിവ്

240
0
Share:

കോഴിക്കോട്:  ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിലെ റീജിയണൽ വി.ആർ.ഡി.എൽ ലാബിൽ സാംക്രമിക രോഗങ്ങൾ കണ്ടെത്തുന്നതിനായി സയൻറിസ്റ്റ് ബി (നോൺ മെഡിക്കൽ), സയൻറിസ്റ്റ് സി (നോൺ മെഡിക്കൽ) തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. സയൻറിസ്റ്റ് ബി (നോൺ മെഡിക്കൽ) ജൂൺ ഏഴിനും സയൻറിസ്റ്റ് സി (നോൺ മെഡിക്കൽ) എട്ടിനും രാവിലെ 11 മണിക്കായിരിക്കും കൂടിക്കാഴ്ച.

ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.

കൂടുതൽ വിവരങ്ങൾക്ക് www.govtmedicalcollegekozhikode.ac.in സന്ദർശിക്കുക.

ഫോൺ: 0495 2350200, 2350201.

Share: