സ്‌കോളർഷിപ്പ്

238
0
Share:

സംസ്ഥാനത്തിന് പുറത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒ.ബി.സിക്കാർക്ക് സ്‌കോളർഷിപ്പ്

ഒ.ബി.സി വിഭാഗത്തിൽപെട്ട സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയായിരിക്കണം. www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭ്യമാണ്. അവസാന തിയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം.

കൊല്ലം മേഖലാ ഓഫീസ്- 0474 2914417, എറണാകുളം മേഖലാ ഓഫീസ്- 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ്- 0495 2377786.

സായുധസേന അക്കാഡമികളിലെ കേഡറ്റുകൾക്ക് സ്‌കോളർഷിപ്പ്

സായുധ സേനയുടെ കീഴിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഇന്ത്യൻ നേവൽ അക്കാഡമി, എയർഫോഴ്‌സ് അക്കാഡമി, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമി, ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ് തുടങ്ങിയ പരിശീലന അക്കാഡമികളിൽ 19/09/2019 നോ അതിനു ശേഷമോ പ്രവേശനം നേടി സേനയിൽ കമ്മീഷൻഡ് ഓഫീസറാകുന്ന മലയാളികളായ കേഡറ്റുകൾക്ക് രണ്ടു ലക്ഷം രൂപയും ആംഡ് ഫോഴ്‌സസ് നഴ്‌സിങ് സകൂളിൽ നിന്നും കമ്മീഷൻഡ് ഓഫീസറാകുന്ന മലയാളി കേഡറ്റുകൾക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണ സ്‌കോളർഷിപ്പായി സംസ്ഥാന സർക്കാർ നൽകും.
dswkeralab6@gmail.com ലേക്ക് അർഹതയുള്ളവർ നവംബർ 30 ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് പേരുകൾ രജിസ്റ്റർ ചെയ്യണം. നമ്പർ, റാങ്ക്, പേര്, അക്കാഡമിയുടെ പേര്, കമ്മീഷൻ ലഭിച്ച തീയതിയും സേനാ വിഭാഗവും, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, കേരളത്തിൽ താമസിക്കുന്ന സ്ഥലത്തെ വിലാസം, ഓഫീസ് വിലാസം, കമ്മീഷൻ അനുവദിച്ച് കൊണ്ടുള്ള കത്തിന്റെ പകർപ്പ് തുടങ്ങിയവ സഹിതം രജിസ്റ്റർ ചെയ്യണം.

ന്യൂനപക്ഷ സ്‌കോളർഷിപ്പ്

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
2020-21 അധ്യയന വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കലിന് അവസരം. ബിരുദ വിദ്യാർത്ഥിനികൾക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 6,000 രൂപ വീതവും, പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നൽകുന്നത്. www.minoritywelfare.kerala.gov മുഖേന ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ 20 നകം നൽകണം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2300524.

Share: