വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ആലപ്പുഴ: വിമുക്തഭടന്മാരുടെ മക്കള്‍, ഭാര്യമാര്‍ എന്നിവരില്‍ സാങ്കേതിക- തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് എ.എഫ്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനമോ അതിലധികമോ മാര്‍ക്ക് ലഭിച്ചവരായിരിക്കണം. രണ്ടു തവണ ഇതേ സ്‌കോളര്‍ഷിപ്പ് ലഭിച്ചവരെ പരിഗണിക്കില്ല.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം നവംബര്‍ 25നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0477 2245673.