നവംബർ 20 വരെ അപേക്ഷിക്കാം

512
0
Share:

തിരുവനന്തപുരം: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, 2018-19 അദ്ധ്യയ വർഷത്തെ പരീക്ഷകളിൽ മികച്ച വിജയം നേടിയ പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ നിന്നും (ഒ.ബി.സി. വിഭാഗങ്ങളിലെ മറ്റു സമുദായങ്ങൾ അർഹരല്ല) മെറിറ്റ് സ്‌കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി, പ്ലസ്സ് ടു/ഡിഗ്രി/പി.ജി/പ്രൊഫഷണൽ പരീക്ഷകളിൽ അറുപതു ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി ഉന്നത വിജയം നേടുന്നവർക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്.
www.ksdc.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിർദിഷ്ട അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ അപ്‌ലോഡ് ചെയ്ത് നവംബർ 20ന് രാത്രി 12 മണി വരെ അപേക്ഷ സമർപ്പിക്കാം. ഏതെങ്കിലും വിഷയത്തിൽ സി ഗ്രേഡിൽ കുറവുളളവർ സ്‌കോളർഷിപ്പിന് അർഹരായിരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ നേരിട്ടോ, 0481-2564304, 9400309740 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പടണം.

Share: