അയ്യങ്കാളി സ്മാരക ടാലൻറ് സർച്ച് ആൻറ്ഡെവലെപ്പ്‌മെൻറ് സ്‌കീം

278
0
Share:

കണ്ണൂർ : പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി സ്മാരക ടാലൻറ് സർച്ച് ആൻറ്ഡെവലെപ്പ്‌മെൻറ് സ്‌കീം പ്രകാരം സ്‌കോളർഷിപ്പ് ലഭ്യമാക്കുന്നതിൻറെ ഭാഗമായി പട്ടികവർഗ വിദ്യാർത്ഥികൾക്കുളള എഴുത്ത് പരീക്ഷ ഫെബ്രുവരി 23ന് നടത്തും.
2018-19 അദ്ധ്യയന വർഷം നാലാം ക്ലാസ്സിൽ പഠിക്കുന്നതും 50,000 രൂപയിൽ കുറവ് കുടുംബവാർഷികവരുമാനമുളള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്രത്യേക ദുർബ്ബല ഗോത്രവിഭാഗക്കാർക്ക് വരുമാന പരിധി ബാധകമല്ല.

താൽപര്യമുളള വിദ്യാർത്ഥികൾ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, സമുദായം, കുടുംബവാർഷിക വരുമാന സർട്ടിഫിക്കറ്റ്, വയസ്സ്, പഠിക്കുന്ന ക്ലാസ്സ്, സ്‌കൂളിന്റെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സ്‌കൂൾമേധാവിയുടെ മേലൊപ്പ് സഹിതം ഫെബ്രുവരി നാലിന് മുൻപായി കണ്ണൂർ ഐ ടി ഡി പി ഓഫീസിലോ, തളിപ്പറമ്പ്, പേരാവൂർ, ഇരിട്ടി, കൂത്തുപറമ്പ് എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ നൽകേണ്ടതാണ്.

ഫോൺ: 04972700357.

Share: