മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്

324
0
Share:

കൊല്ലം : ബിരുദ, ബിരുദാന്തര/പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 2018-19 വര്‍ഷം പ്രവേശനം ലഭിച്ച വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ള പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യതാ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ജാതി, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, അലോട്ട്‌മെന്റ് മെമ്മോ എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഡിസംബര്‍ 31 നകം വെട്ടിക്കവല പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.

Share: