സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 2023 – 24 വര്‍ഷത്തില്‍ വികേന്ദ്രീകൃതാസൂത്രണ പട്ടികജാതി ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് എന്ന പദ്ധതിയിലേക്ക് തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ താമസക്കാരായ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സര്‍ക്കാരോ, കേന്ദ്രസര്‍ക്കാരോ, സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സികളോ നടത്തുന്നതായ എല്ലാതരം കോഴ്‌സുകളിലേക്കും യോഗ്യത നേടി പഠനം നടത്തിവരുന്ന മെഡിക്കല്‍, എഞ്ചിനീയറിങ്, ഗവേഷണ വിദ്യാര്‍ത്ഥികള്‍, ബിരുദാനന്തര ബിരുദം, ബിരുദം, പോളിടെക്‌നിക്, മറ്റെല്ലാ സര്‍ക്കാര്‍ അംഗീകൃത റെഗുലര്‍ കോഴ്‌സുകള്‍, സംസ്ഥാനത്തിന് പുറത്തുള്ള അംഗീകൃത സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
സര്‍വ്വകലാശാല രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിറ്റ് കാര്‍ഡിൻറെ കോപ്പി, ബന്ധപ്പെട്ട കോളേജ് അധികൃതരുടെ സാക്ഷ്യപത്രം, ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിൻറെ പകര്‍പ്പ്, ഡിവിഷന്‍ കൗണ്‍സിലറുടെ കത്ത്, ആധാര്‍ കാര്‍ഡിൻറെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ടിൻറെ പകര്‍പ്പ് തുടങ്ങിയ രേഖകളും ഓഫീസില്‍ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷയും സഹിതം നവംബര്‍ 30 നകം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. അപേക്ഷകര്‍ തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ താമസക്കാരായിരിക്കണം. 2023 – 24 വര്‍ഷത്തില്‍ ആനുകൂല്യത്തിനായി അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ഫോണ്‍: 0487 2422202.