എസ് സി പ്രൊമോട്ടർ നിയമനം

153
0
Share:

ഇടുക്കി: ജില്ലയിലെ സേനാപതി പഞ്ചായത്തിലേക്ക് എസ് സി പ്രമോട്ടറെ ആവശ്യമുണ്ട്. വാക് ഇൻ ഇൻറർവ്യൂ സെപ്തംബർ 12 രാവിലെ 11 ന് പൈനാവ് സിവില്‍ സ്റ്റേഷനിലെ രണ്ടാനിലയില്‍ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും.
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യകോഴ്‌സ് പാസായിരിക്കണം.
പ്രായം: 40 വയസില്‍ താഴെ.
ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും സേനാപതി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായിരിക്കണം.
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കേറ്റ്,പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കേറ്റ് (എസ് എസ് എൽസി അല്ലെങ്കിൽ ജനന സർട്ടിഫിക്കേറ്റ് ), വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസൽ , പകർപ്പുകൾ എന്നിവ സഹിതമാണ് എത്തേണ്ടത്.

Share: