സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ: 42 ഒഴിവുകൾ
സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യഅപേക്ഷ ക്ഷണിച്ചു.
42 ഒഴിവുകളാണുള്ളത്.
ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി), മാനേജർ (സെക്യൂരിറ്റി) വിഭാഗങ്ങളിലാണ് അവസരം.
നവംബർ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എ.എംജിഎസ് -2, എംഎംജിഎസ് -3 കേഡറിലാണ് അവസരം. സൈന്യം, അർധസൈന്യം, പോലീസ് വിഭാഗങ്ങളിൽ നിർദിഷ്ട ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം (2023 ഏപ്രിൽ ഒന്നിന്) 25-40. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകർക്ക് അഭിമുഖത്തിനുശേഷം നിയമനം.
കൂടുതൽ വിവരങ്ങൾക്ക് : www.bank.sbi.co.in / www.sbi.co.in