സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 6100 അപ്രൻറിസ് ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അപ്രൻറിസ് തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 6100 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കേരളത്തിൽ 75 ഒഴിവുകളാണുള്ളത്.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം
പ്രായം: 2020 ഒക്ടോബർ 31 വരെ 20 മുതൽ 28 വയസ്സ് വരെ പ്രായപരിധി വരുന്നവർക്ക് അപേക്ഷിക്കാം. എസ്സി / എസ്ടി / ഒബിസി / പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് സർക്കാർ മാർഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
സ്റ്റൈപ്പൻറ്: പ്രതിമാസം 15000 രൂപ
അപേക്ഷാ ഫീസ് : ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലുള്ളവർക്ക് അപേക്ഷാ ഫീസ് 300 രൂപയാണ്. എസ്സി, എസ്ടി, പിഡബ്ല്യുഡി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
അപേക്ഷകർ ഇംഗ്ലീഷിലും ഹിന്ദിയിലും നടക്കുന്ന എഴുത്തു പരീക്ഷ വിജയിക്കണം. ഇതിൽ വിജയിക്കുന്നവരെ പ്രാദേശിക ഭാഷയിലുള്ള പരീക്ഷ, മെഡിക്കൽ ഫിറ്റ്നെസ് പരിശോധന എന്നിവക്കും വിളിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തേക്ക് പരിശീലനം നൽകും.
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ www.sbi.co.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പരീക്ഷാ രീതി
സെലക്ഷൻ പരീക്ഷ ഒബ്ജക്ടീവ് രീതിയിലായിരിക്കും നടത്തുക. ഓരോ തെറ്റായ ഉത്തരത്തിനും, ചോദ്യത്തിന് നൽകിയിട്ടുള്ള മാർക്കിൽ നാലിലൊന്ന് കുറയും. ഓഗസ്റ്റ് മാസത്തിൽ ആദ്യപരീക്ഷ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാനം അനുസരിച്ച് അവർ തിരഞ്ഞെടുത്ത ഭാഷയുടെ പ്രാദേശിക ഭാഷയുടെ പരീക്ഷ നടക്കും. തുടർന്ന് ഉദ്യോഗാർഥി ജോലിക്ക് അനുയോജ്യനാണോ എന്ന് പരിശോധിക്കാൻ വൈദ്യപരിശോധനയും നടത്തും.
അവസാന തീയതി: ജൂലൈ 26.