സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ 5000 ഒഴിവുകൾ

Share:

ജൂനിയർ അസോസിയറ്റ്‌സ്‌ (കസ്‌റ്റമർ സപ്പോർട്‌ ആൻഡ്‌ സെയിൽസ്‌) 5000 ഒഴിവുകളിലേക്ക് സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 97 ഒഴിവുകളും , ലക്ഷദ്വീപിൽ മൂന്ന്‌ ഒഴിവുമുണ്ട്‌.

യോഗ്യത:  ബിരുദം.
പ്രായം: 20–-28.

2021 ഏപ്രിൽ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.

നിയമാനുസൃത ഇളവുലഭിക്കും.

ഒരാൾക്ക്‌ ഒരു സംസ്ഥാനത്തേക്ക്‌ മാത്രമേ അപേക്ഷിക്കാനാവൂ.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം.
പത്ത്‌/പന്ത്രണ്ട്‌ ക്ലാസ്സിൽ പ്രാദേശിക ഭാഷ പഠിച്ച സർട്ടിഫിക്കറ്റ്‌ ഹാജരാക്കുന്നവർ ഭാഷാ പരീക്ഷക്ക്‌ പങ്കെടുക്കേണ്ടതില്ല.

ഈ റിക്രൂട്ട്‌മെന്റ്‌ പ്രോജക്ട്‌ പ്രകാരം ഒരിക്കൽ അപേക്ഷിച്ചവർ പിന്നീട്‌ അപേക്ഷിക്കാൻ പാടില്ല.

പ്രാഥമിക പരീക്ഷ ജൂണിലാകും. പ്രധാന പരീക്ഷ ജൂലൈ 31 നുമായിരിക്കും.
https://www.sbi.co.in അല്ലെങ്കിൽ https://www.bank.sbi/careers വഴി ഓൺലൈ നായി അപേക്ഷിക്കാം.
അവസാന തിയതി: മെയ്‌ 17.

വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും .

Tagssbi
Share: