സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലാർക്ക് : 8301 ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലാർക്ക്ക്ലാർക്ക് (ജൂണിയർ അസോസിയേറ്റ്) തസ്തികയിലെ 8301 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കിളിൽ 247 ഒഴിവുകളാണുള്ളത്.
യോഗ്യത- ഏതെങ്കിലും വിഷയത്തിൽ അംഗീകാരമുള്ള ബിരുദം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. അവസാന വർഷക്കാർ 2018 ജൂലൈ ഒന്നിന് മുന്‍പ് ബിരുദം പാസായി എന്ന രേഖ ഇന്റർവ്യൂവിനു ക്ഷണിക്കപ്പെട്ടാൽ ഹാജരാക്കണം.
പ്രായം- 2018 ജനുവരി ഒന്ന് അടിസ്ഥാനമാക്കി 20- 28 വയസ്.
ഓൺലൈൻ പ്രിലിമിനറി പരീക്ഷയുടെയുംമെയിൻ പരീക്ഷയുടെയും ഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മാർച്ചിൽ പ്രിലിമിനറി പരീക്ഷ നടത്തും.
അപേക്ഷാ ഫീസ്: 600 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം- 2018 ഫെബ്രുവരി പത്തിനു സ്റ്റേറ്റ് ബാങ്കിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷാഫോം സമർപ്പിച്ച ശേഷം ഉദ്യോഗാർഥികൾ ഓണ്‍ലൈൻ ആപ്ലിക്കേഷൻ ഫോമിന്റെ പ്രിന്റൗട്ട് എടുക്കണം.
കൂടുതൽ വിവരങ്ങൾ www.sbi.co.in / www.statebankofindia.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ഫെബ്രുവരി 10