സഹായി സെന്റര്‍ ഓപ്പറേറ്റര്‍

277
0
Share:

തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ നെടുമങ്ങാട് ഐ.ടി.ഡി.പി.യുടെ പരിധിയിലുള്ള കാട്ടാക്കട, വാമനപുരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളില്‍ സഹായി സെന്റര്‍ ഓപ്പറേറ്റര്‍ കരാര്‍ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള പട്ടികവര്‍ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ബിരുദം, പി.ജി.ഡി.സി.എ. അല്ലെങ്കില്‍ ഡി.സി.എ, മലയാളം-ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് യോഗ്യതയുള്ള 18നും 35നും മധ്യേ പ്രയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രതിമാസ വേതനം 19,850 രൂപ.

2019 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി.

വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 10 ന് മുമ്പ് നെടുമങ്ങാട് ഐ.ടി.ഡി.പി. ഓഫിസില്‍ ലഭിക്കത്തക്കവിധം അപേക്ഷിക്കണമെന്ന് പ്രൊജക്ട് ഓഫിസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0472-2812557.

Share: