അസിസ്റ്റന്റ് റൂറൽ ഡെവലപ്മെന്റ് ഓഫീസർ : 2659 ഒഴിവുകൾ
അസിസ്റ്റന്റ് റൂറൽ ഡെവലപ്മെന്റ് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എഡ്യൂക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡെവലപ്മെൻറ് അപേക്ഷ ക്ഷണിച്ചു.
2659 ഒഴിവുകളാണ് ഉള്ളത്.
യോഗ്യത: പ്ലസ്ടു, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.
പ്രായം: 01.08.2022ന് 18- 35 വയസ്.
ശമ്പളം : 11,765- 31,540 രൂപ.
ഫീസ്: 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 350 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കണം.
ഗ്രൂപ്പ് ഡിസ്കഷൻ, പരീക്ഷ എന്നിവ ഓഗസ്റ്റിൽ നടക്കും. തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷാ കേന്ദ്രം. ഏപ്രിൽ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപ്രന്റീസ് : 340
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എഡ്യൂക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡെവലപ്മെന്റിൽ 340 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 24 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിലുടനീളമുള്ള ഡിവിഷൻ/ യൂണിറ്റ്/ വർക്ക്ഷോപ്പുകളിലാണു പരിശീലനം.
കണ്ടെന്റ് റൈറ്റർ- 186
യോഗ്യത: പ്ലസ്ടു ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ: 106
യോഗ്യത: പ്ലസ്ടു ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.
ഓഫീസ് അസിസ്റ്റന്റ്: 48
യോഗ്യത: ബിരുദം. ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.
പ്രായം: 25.04.2022 ന് 18- 35 വയസ്.
സ്റ്റൈപ്പൻഡ്: 11,500- 19,200 രൂപ.
ഫീസ്: 500 രൂപ. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർക്ക് 300 രൂപ. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
വെബ്സൈറ്റ്: https://www.drvsindia.ac.in