റൂറല്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 510 ഒഴിവുകള്‍

392
0
Share:

ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍റ് പഞ്ചായത്തീരാജ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 510 ഒഴിവുകളാണുള്ളത്. ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനമായിരിക്കും.

സ്‌റ്റേറ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍- 10 ഒഴിവുകള്‍

യോഗ്യത- എക്കണോമിക്‌സ്/ റൂറല്‍ ഡവലപ്‌മെന്റ്/ റൂറല്‍ മാനേജ്‌മെന്റ്/ പൊളിറ്റിക്കല്‍ സയന്‍സ്/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക്/ ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം. സെക്കന്‍ഡറിയില്‍ 60 ശതമാനം മാര്‍ക്കോടെയും ഹയര്‍ സെക്കെന്‍ഡറി/ബിരുദം/ ബിരുദാനന്തരബിരുദം എന്നിവ 50 ശതമാനം മാര്‍ക്കോടെയെങ്കിലും പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.

ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം, ലക്ഷ്യം, ഘടന എന്നിവയെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. കപ്പാസിറ്റി ബില്‍ഡിങ് ആന്‍ഡ് ട്രെയിനിങ്, ഗവേണന്‍സ് പ്ലാനിങ് എന്നിവയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ എഴുതാനും വായിക്കാനും അറിയണം. കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായം:  30 -50 വയസും വരെ

യങ് ഫെലോ- 250 ഒഴിവുകൾ

യോഗ്യത- എക്കണോമിക്‌സ്/ റൂറല്‍ ഡെവലപ്‌മെന്റ്/ റൂറല്‍ മാനേജ്‌മെന്റ്/ പൊളിറ്റിക്കല്‍ സയന്‍സ്/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക്/ ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. സെക്കന്‍ഡറിയില്‍ 60 ശതമാനം മാര്‍ക്കോടെയും ഹയര്‍ സെക്കന്‍ഡറി/ ബിരുദം/ ബിരുദാനന്തരബിരുദം എന്നിവ 50 ശതമാനം മാര്‍ക്കോടെയെങ്കിലും പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.

ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ വായിക്കാനും എഴുതാനും അറിയണം. പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രാദേശിക ഭാഷാപരിജ്ഞാനം ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം. ഇന്ത്യയില്‍ എവിടെയും പ്രവൃത്തിചെയ്യാന്‍ തയ്യാറായിരിക്കണം.

പ്രായം: 25 – 30 വയസു വരെ.

ക്ലസ്റ്റര്‍ ലെവല്‍ റിസോഴ്‌സ് പേഴ്‌സണ്‍- 250 ഒഴിവുകൾ

യോഗ്യത- ബിരുദം. സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പില്‍ അഞ്ചുവര്‍ഷത്തെ ഗ്രൂപ്പ് ലീഡര്‍ പരിചയം. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശികഭാഷാപരിജ്ഞാനം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി 40 വയസ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nirdpr.org.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10.

Share: