ആര്‍.എം.എസ്.എയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

Share:

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പ്രോജക്ടിന്റെ സ്റ്റേറ്റ് ഓഫീസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (എന്‍ജിനീയറിംഗ് ഡിവിഷന്‍) തസ്തികയില്‍ (ശമ്പള സ്‌കെയില്‍ 68,700 -1,10,400) ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട 52 ആര്‍.എം.എസ്.എ സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തേക്കാണ് നിയമനം. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (ഹയര്‍ ഗ്രേഡ്) എന്നീ തസ്തികയിലുളളവരെ പരിഗണിക്കും. അപേക്ഷകള്‍ മേലധികാരികള്‍ മുഖേന എന്‍.ഒ.സി, ബയോഡേറ്റ, കെ.എസ്.ആര്‍ റൂള്‍ 144 പ്രകാരമുളള പെര്‍ഫോര്‍മ എന്നിവ മേലധികാരി സാക്ഷ്യപ്പെടുത്തിയതു സഹിതം ജനുവരി 15ന് മുമ്പ് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, ആര്‍.എം.എസ്.എ ഏഴാം നില, ട്രാന്‍സ്ടവര്‍, വഴുതക്കാട് തിരുവനന്തപുരം -14 എന്ന വിലാസത്തില്‍ ലഭിക്കത്തക്കവിധം അയക്കണം.

Share: