ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവേശനം

180
0
Share:

തൃശൂർ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുള്ള വടക്കാഞ്ചേരി ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കോമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഷയത്തിൽ പ്ലസ് വൺ ക്ലാസിലേക്ക് 35 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിന് എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച പട്ടികജാതി- പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ മാതാപിതാക്കളുടെ കുടുംബവാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ അധികരിക്കരുത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം ജാതി, കുടുംബവാർഷിക വരുമാനം എന്നിവ ഹാജരാക്കണം.

10 ശതമാനം സീറ്റുകൾ മറ്റു സമുദായക്കാർക്കായി നീക്കിയിട്ടുണ്ട്.

പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച പഠന സൗകര്യങ്ങളോടൊപ്പം സൗജന്യ താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എന്നിവ ലഭിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 8.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 04884-235356, 8078301125

Share: