റിസര്‍ച്ച് അസിസ്റ്റന്റ്

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജിലെ ശാലാക്യതന്ത്ര, പഞ്ചകര്‍മ്മ വകുപ്പുകളുടെ കീഴില്‍ റിസര്‍ച്ച് പ്രൊജക്ടുകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ഇതിനായി വാക് ഇന്‍ ഇന്റര്‍വ്യു ജൂണ്‍ 12ന് രാവിലെ 11ന് കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി. ഇവരുടെ അഭാവത്തില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ അംഗീകരിച്ച അനുബന്ധ വിഷയത്തില്‍ പി.ജി ഉള്ളവരേയും പരിഗണിക്കും.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപ്പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഹാജരാവണം.
വേതനം പ്രതിമാസം 25,000 രൂപ.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0497 2800167.