റിസര്‍ച്ച് അസിസ്റ്റന്റ്; അഭിമുഖം 14ന്

Share:
കൊല്ലം : സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ മൊസൈക്കിനെ പ്രതിരോധിക്കുന്ന പാവലിനങ്ങളുടെ വികസന പദ്ധതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റിന്റെ ഒരൊഴിവില്‍ നിയമനത്തിനുള്ള അഭിമുഖം സെപ്തംബര്‍ 14ന് നടക്കും.
ബി. എസ്.സി (അഗ്രികള്‍ച്ചര്‍) അല്ലെങ്കില്‍ എം. എസ്.സി(ബോട്ടണി/മൈക്രോബയോളജി) ജയിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം രാവിലെ ഒന്‍പതിന് ഓഫീസില്‍ എത്തണം.
പ്രായപരിധി 35.
വിശദ വിവരങ്ങള്‍ 0474-2663535 എന്ന നമ്പരില്‍ ലഭിക്കും.
Share: