റസിഡൻറ് ഡോക്ടര്‍ കൂടിക്കാഴ്ച 23ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് സീനിയര്‍ റസിഡൻറ് ഡോക്ടര്‍മാരായി കരാർ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. താത്‌പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കൂടിക്കാഴ്ചക്കായി മെഡിക്കല്‍ കോളേജ് ഓഫീസില്‍ യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഏപ്രില്‍ 23 രാവിലെ 11 മണിക്ക് ഹാജരാകാം.
വിവരങ്ങൾക്ക് ഫോണ്‍: 0495 2350216, 2350200.