രാജ്ഭവനിൽ കെയർടേക്കർ

തിരുഃ കേരള രാജ്ഭവനിൽ നിലവിലുള്ള കെയർടേക്കർ തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയിൽ നികത്തുന്നതിനുള്ള പാനൽ തയാറാക്കുന്നതിന് എല്ലാ സർക്കാർ വകുപ്പുകളിലെയും എസ്.എസ്.എൽ.സി യോഗ്യതയുള്ള സമാന ശമ്പള സ്കെയിലുള്ള (23,700-52600) ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവർ ഫെബ്രുവരി 20നകം അപേക്ഷകൾ ഉചിതമാർഗേണ പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പിൽ സമർപ്പിക്കണം.