സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റ് ലക്ചറർ

Share:

കണ്ണൂർ : തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ, നെറ്റ് യോഗ്യതയുള്ള ഉദ്യാഗാർഥികൾ പ്രിൻസിപ്പലിന്റെ ചേമ്പറിൽ 14ന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും.

ഫോൺ: 04902346027, ഇ-മെയിൽ: brennencollege@gmail.com

Share: