പാലക്കാട് റെയില്‍വേ ഡിവിഷനിൽ വിരമിച്ചവര്‍ക്ക് പുനര്‍നിയമനം.
ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ വിവിധ തസ്തികകളില്‍ നിന്ന് വിരമിച്ചവരെ ദിവസവേതനാടിസ്താനത്തിൽ പുനര്‍ നിയമിക്കുന്നു. വിവിധ വിഭാഗങ്ങളി ൽ എസ്.എസ്.ഇ, ഹെല്‍പ്പ൪, ഓഫീസ് സൂപ്രണ്ട്, സീനിയര്‍ ക്ലാര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, കണ്ട്രോളര്‍, ഗാര്‍ഡ്, ഷണ്ടിങ്ങ് മാസ്റ്റര്‍, പോയിന്‍റ്സ്മാ൯, ട്രെയിന്‍ ക്ലാര്‍ക്ക്, കൊമേഴ്സ്യല്‍ ക്ലാര്‍ക്ക്, ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ്, കാറ്ററിംഗ് ഇന്‍സ്പെക്ട൪, കാറ്ററിംഗ് ഇന്‍സ്പെക്ട൪, കാറ്ററിംഗ് സ്റ്റാഫ്, ട്രാക്ക് മെയിന്‍റന൪, ടെക്നീഷ്യന്‍, ബ്രിഡ്ജ് ഹെല്‍പ്പ൪, കോളനി ഗാങ്ങ്മാ൯, ഖലാസി തുടങ്ങിയ തസ്ഥികകളിലാണ് അവസരം.
ആകെ 142 ഒഴിവുകളുണ്ട്.
അപേക്ഷകര്‍ക്ക് പ്രായം 62 വയസില്‍ താഴെ ആയിരിക്കണം
വിശദ വിവരങ്ങള്‍ക്ക് http://www.rs.indianrailways.gov.in കാണുക. .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 12