ജൂനിയര്‍ എഞ്ചിനീയര്‍ : റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.

266
0
Share:

ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള  ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.

വിവിധ സോണലുകളിലേക്കും പ്രൊഡക്ഷൻ യൂണിറ്റുകളിലേക്കും ജൂനിയർ എൻജിനിയർ 13,034 ജൂനിയർ എൻജിനിയർ(ഇൻഫർമേഷൻ ടെക്നോളജി) 49, ഡിപോട് മെറ്റീരിയൽ സൂപ്രണ്ടന്റ് 456, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസി. 494 – എന്നിങ്ങനെയാണ് ഒഴിവുകൾ

യോഗ്യത ജൂനിയർ എൻജിനിയർ: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം/ഡിപ്ലോമ.
ഡിപോട് മെറ്റീരിയൽ സൗപ്രണ്ടന്റ്: എൻജിനിയർ ബിരുദം/ ഡിപ്ലോമ.
ജൂനിയർ എൻജിനിയർ(ഇൻഫർമേഷൻ ടെക്നോളജി) യോഗ്യത പിജിഡിസിഎ/ ബിഎസ്സി(കംപ്യൂട്ടർ സയൻസ്)/ബിസിഎ/ബിടെക്(ഐടി)/ ബിടെക്(കംപ്യൂട്ടർ സയൻസ്)/ഡിഒഇഎസിസി ബി ലെവൽ(ത്രിവത്സര കോഴ്സ്),
കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസി. ഫിസിക്സ്, കെമിസ്ട്രി പഠിച്ച് 45 ശതമാനം മാർക്കോടെ സയൻസിൽ ബിരുദം.
പ്രായം 18‐33. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ വിവിധ സോണലുകളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

വെബ്സൈറ്റ് : www.rrbthiruvananthapuram.gov.in , www.rrbchennai.gov.in , www.rrbbnc.gov.in , www.rrbald.gov.in

അവസാന തിയതി : ജനുവരി 31

Share: