പഠിപ്പിച്ചു പണി തരാൻ ഇന്ത്യൻ റെയിൽവേ

Share:

എൻജിനിയറിംഗ്‌ പഠനം ചെലവേറിയ കാര്യമാണ്‌. സർക്കാർ കോളജുകളിലായാലും സ്വകാര്യ കോളജുകളിലായാലും ഏറ്റവും ആവശ്യമായ ഒട്ടേറെ ചെലവുകളുണ്ട്‌. അതുകൊണ്ടു തന്നെ പഠനം പൂർത്തിയായാൽ ഉടൻ ജോലി കിട്ടുക എന്നതു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം ഒരേ സമയം ആവശ്യവും ആശ്വാസവുമാണ്‌. ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്ന രാജ്യത്ത്‌ പോക്കറ്റ്‌ മണി വാങ്ങിക്കൊണ്ട്‌ സൗജന്യമായി ബിടെക്‌ പഠനം നടത്താൻ അവസരമുണെ​‍്ടന്നു കേട്ടാലോ? ഒരു കൈ നോക്കുക തന്നെ. വരട്ടെ, കാര്യങ്ങൾ വിശദമായി കേട്ട ശേഷം തീരുമാനിക്കാം.

ഇന്ത്യൻ റെയിൽവേയാണു രാജ്യത്തെ വിദ്യാർഥികൾക്ക്‌ ഇത്തരമൊരു സുവർണാവസരം നല്കുന്നത്‌. സൗജന്യമായി പഠിപ്പിക്കും. പഠനകാലത്ത്‌ പോക്കറ്റ്‌ മണി തരും. നന്നായി പഠിച്ചിറങ്ങിയാൽ ഉടൻ ജോലിയും ഒപ്പം മികച്ച ശമ്പളവും ഇവിടെ റെഡി! കഴിവും ആത്മവിശ്വാസവുമുണെ​‍്ടങ്കിൽ പിന്നെ രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയുടെ ഉന്നത ശ്രേണികളിൽ എത്തിച്ചേരാം.

സൗജന്യ ബിടെക്‌ പഠനമായതിനാലും ജോലി ഉറപ്പായതിനാലും ഈ കോഴ്സിൽ കയറിക്കൂടാനും പരിശ്രമികൾക്കേ കഴിയൂ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ബിറ്റ്സ്‌ പോലുള്ള വൻ സ്ഥാപനങ്ങളിൽ പഠിക്കാൻ തന്നെയും ലക്ഷങ്ങൾ ചെലവാകുമ്പോഴാണ്‌ ഇവിടെ കുട്ടികൾക്ക്‌ പോക്കറ്റ്‌ മണികൊടുത്ത്‌ സർക്കാർ ചെലവിൽ സൗജന്യ പഠനം. ബിറ്റ്സിന്റെ സ്വന്തം ബിഇ കോഴ്സ്‌ പഠിച്ചിറങ്ങുമ്പോൾ ഫീസിനത്തിലും അനുബന്ധ ചെലവും ഉൾപ്പെടെ എട്ടുലക്ഷത്തോളം രൂപ ചെലവാകും. എന്നാൽ റെയിൽവേയുടെവക സൗജന്യ ബിടെക്‌ പഠനവും റാഞ്ചിയിലെ ബിർലാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജി(ബിറ്റ്സ്‌)യുടെ കാമ്പസിൽ തന്നെയാണ്‌. യൂണിയൻ പബ്ളിക്‌ സർവീസ്‌ കമ്മീഷൻ നടത്തുന്ന സ്പെഷൽ ക്ളാസ്‌ റെയിൽവേ അപ്രന്റീസ്‌ പരീക്ഷ വഴിയാണ്‌ ഈ സൗജന്യ നാലുവർഷ എൻജിനിയറിംഗ്‌ കോഴ്സിലേക്കു വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്‌. മെക്കാനിക്കൽ എൻജിനിയറിംഗ്‌ തന്നെയാണ്‌ ഇവിടെയും പഠിക്കേണ്ടത്‌.

പഠനവും പരിശീലനവും
കോഴ്സിന്‌ തെരഞ്ഞെടുക്കുന്നവർക്ക്‌ ആദ്യ രണ്ടുവർഷം പ്രതിമാസം 9100 രൂപയാണു സ്റ്റൈപൻഡായി ലഭിക്കുക. മൂന്നും നാലും വർഷങ്ങളിൽ വർധനയുണ്ടാകും. നാലാം വർഷം ക്ഷാമബത്ത സഹിതം ഈ തുക 12000 നു മേൽ ലഭിച്ചേക്കും. കോഴ്സ്‌ വിജയകരമായി പൂർത്തിയാക്കുന്നവർക്കു റെയിൽവേയിൽ മെക്കാനിക്കൽ എൻജിനിയറായിട്ടാകും എൻട്രി ലവൽ പോസ്റ്റിംഗ്‌. തുടക്കത്തിൽ 50000 നു മേൽ ശമ്പളമെങ്കിൽ ആദ്യവർഷങ്ങൾ പിന്നിടുമ്പോൾ ഈ തുക ലക്ഷത്തിൽ കൂടുതലാകും. കോഴ്സ്‌ റാഞ്ചിയിലെ ബിറ്റ്സിലാണെങ്കിലും ജനറൽ മെക്കാനിക്കൽ എൻജിനിയറിംഗിനേക്കാൾ ചില പേപ്പർ വ്യത്യാസമുണ്ട്‌. പ്രാക്ടിക്കലും തിയറിയും പോലും റെയിൽവേയുടെ കൂറ്റൻ വർക്ക്ഷോപ്പുകളിലും കോച്ച്‌ ഫാക്ടറികളിലുമാകും. യാത്ര ചെയ്തേ മതിയാകൂ. പഠിക്കുന്നവരെല്ലാം കോൺട്രാക്ട്‌ ഒപ്പിട്ടു നൽകണം. ഒന്നര വർഷം പ്രൊബേഷൻ കാലമാണ്‌. ഈ കാലയളവിലും ആറു ലക്ഷത്തിൽക്കൂടുതലാണു ശമ്പളം.

പരീക്ഷയുടെ ഘടന
സീറ്റുകൾ കുറവായതിനാൽ പ്രവേശനത്തിനു നല്ല മത്സരമായിരിക്കും ഉണ്ടാവുക. മലയാളികൾ ഇപ്പോൾ ഈ പരീക്ഷയ്ക്കു മത്സരിച്ചു തുടങ്ങിയിട്ടേയുള്ളൂ. അടുക്കും ചിട്ടയോടും തയാറെടുത്താൽ ഇവിടെ അഡ്മിഷൻ ലഭിക്കും. ആകെ മൂന്നു പേപ്പർ എഴുത്തു പരീക്ഷയുണ്ടാകും. ഓരോ വിഷയത്തിന്‌ 200 മാർക്കു വീതം. എല്ലാം ഒബ്ജക്ടീവ്‌ മാതൃകതന്നെ. മൊത്തം 600 മാർക്കിന്റെ പരീക്ഷ കടന്നാൽ ഇന്റർവ്യൂ ഉണ്ടാകും. 200 മാർക്കാണ്‌ ഇന്റർവ്യൂവിന.​‍്‌ മൊത്തം പെർഫോമൻസിനാണു മാർക്ക്‌. ഓരോ വിഷയത്തിനും രണ്ടു മണിക്കൂർ നീളുന്ന പരീക്ഷ. പ്ളസ്‌ ടു സിലബസ്‌ ചോദ്യങ്ങളാവും ചോദിക്കുക. ആദ്യ പേപ്പർ ജനറൽ എബിലിറ്റി പരിശോധനയാണ്‌. ഇതിൽ റീസണിംഗ്‌, ക്വാ ണ്ടിറ്റേറ്റീവ്‌ ആപ്‌ റ്റിറ്റ്യൂഡ്‌, ക്രിയേറ്റിവിറ്റി സ്കി ൽ, മെക്കാനിക്കൽ സ്കി ൽ ടെസ്റ്റ്‌, ലോജിക്കൽ സ്കിൽ എന്നിവയാണ്‌ പരിശോധിക്കുക. രണ്ടാം പേപ്പറിൽ ഫിസിക്സ്‌, കെമിസ്ട്രി എന്നിവ ഉൾപ്പെടുത്തിയിരുന്നു. മൂന്നാം പേപ്പർ മാത്തമാറ്റിക്സിനായി മാറ്റിവച്ചിരിക്കുന്നു. നെഗറ്റീവ്‌ മാർക്കുണ്ടാവും. ഊഹിച്ച്‌ ഉത്തരമെഴുതാതെ അറിഞ്ഞുകൂടാത്തതു സ്കിപ്‌ ചെയ്ത്‌ അടുത്തതിലേക്കു പോകാനുള്ള തയാറെടുപ്പു വേണം. ഗസ്‌ വർക്ക്‌ നടത്തി ഉത്തരമെഴുതാൻ ശ്രമിച്ചാൽ രണ്ടു നഷ്ടമാണുണ്ടാവുക. സമയം കൂടുതൽ നഷ്ടപ്പെടും. മാത്രമല്ല ഉത്തരം ശരിയാകാതെ വന്നാൽ കിട്ടിയ മാർക്കിൽ നിന്നും കുറയുകയും ചെയ്യും.

ഇപ്പോൾ തുടങ്ങുക
അടുത്ത പരീക്ഷയ്ക്കു ചേരാൻ ആഗ്രഹിക്കുന്നവർ ചിട്ടയോടെ തയാറെടുക്കുക. സിബിഎസ്സിക്കാർക്കു മാത്രമല്ല കേരള സിലബസ്‌ പഠിച്ചവർക്കും കടന്നു കൂടാവുന്ന പരീക്ഷ തന്നെയാണിത്‌. കാരണം എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ തന്നെയാകും മാത്തമാറ്റിക്സ്‌, ഫിസിക്സ്‌, കെമിസ്ട്രി വിഷയങ്ങൾക്ക്‌. ആദ്യത്തേതു ബൗദ്ധികനിലവാരവും ക്രിയേറ്റീവ്‌ സ്കില്ലും പരിശോധിക്കുന്നതാണെന്നു പറഞ്ഞുവല്ലോ. നമ്മുടെ കുട്ടികൾക്ക്‌ ജനറൽ നോളജ്‌, ഇംഗ്ളീഷ്‌, ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്‌ ഇവയൊക്കെ പരിശീലിച്ചാൽ കടക്കാവുന്നതേയുള്ളൂ. ജനറൽനോളജിൽ ചരിത്രവും ഭൂമിശാസ്ത്രവുമുണ്ടാകും. സമകാലിക വിഷയങ്ങൾ, ഇന്ത്യയുടെ ധാതുസമ്പത്ത്‌, പ്രകൃതിസമ്പത്ത്‌, ജൈവവൈവിധ്യം എന്നിവയും അറിഞ്ഞിരിക്കണം. എല്ലാറ്റിനുമുപരി ഒരു സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന ബുദ്ധിശക്തിയിലൂന്നിയ അറിവാണ്‌ ഇന്റർവ്യൂവിൽ പ്രധാനമായും പരിശോധിക്കുക. ഡിസാസ്റ്റർ മാനേജ്മെന്റ്‌ ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. ഒരുകാര്യം ഉറപ്പാണ്‌. ഐഐടി പരിശീലനത്തിന്‌ സമാനമായ പരിശീലനമാണിത്‌. ബുദ്ധിമാന്മാർക്കായി സർക്കാർ ചെലവിൽ സൗജന്യ എൻജിനിയറിംഗ്‌ ബിരുദ പഠനം. ഒപ്പം ജോലി. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും എൻട്രൻസ്‌ പരീക്ഷാ കേന്ദ്രങ്ങളുണ്ട്‌. 442 പേർക്കാണ്‌ എൻട്രൻസ്‌ വഴി പ്രവേശനം ലഭിക്കുക. ചോദ്യങ്ങളുടെ സ്വഭാവം മനസിലാക്കി വേണ്ടത്ര പരിശീലനം നേടുകയാണു വേണ്ടത്‌. നമ്മുടെ നാട്ടിൽ ഐഐടി, എൻഐടി എന്നിവയിൽ പ്രവേശനം നേടാൻ വേണ്ടി റിപ്പീറ്റ്‌ ചെയ്യുന്നവർ പോലും ഈ പരീക്ഷയെ പരിഗണിക്കാറില്ലെന്നതു ദുഃഖസത്യമാണ്‌. വിശദവിവരങ്ങൾക്ക്‌ ‍www.upsc.gov.in എന്ന സൈറ്റിൽ കയറി examinations ക്ളിക്ക്‌ ചെയ്യുക.

 

Share:

Leave a reply