റേഡിയോ ഗ്രാഫര്‍: താത്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒരു റേഡിയോ ഗ്രാഫര്‍ തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: പ്ലസ് ടു സയന്‍സ്, കേരള വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി ആര്‍ ടി കോഴ്സ് പാസായിരിക്കണം, റേഡിയോഗ്രാഫി /സി.ടി.സ്‌കാന്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
പ്രായ പരിധി: 18-36.
ദിവസ വേതനം: 700 രൂപ.
ആറുമാസകാലയളവിലേക്ക് ദിവസ വേതനടിസ്ഥാനത്തിലാണ് നിയമനം.
താല്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എറണാകുളം മെഡിക്കല്‍ കോളേജിലെ സി സി എം ഹാളില്‍ ജൂലൈ 17 ന് നടത്തുന്ന വാക് ഇന്‍ ഇൻറര്‍വ്യൂവില്‍ പങ്കെടുക്കണം.
അന്നേ ദിവസം രാവിലെ 10.30 മുതല്‍ 11 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍ /പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ / സി ടി / എം ആര്‍ ഐ എന്നി ജോലികളില്‍ മുന്‍ പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന നല്‍കും.