തൊഴിലുറപ്പ് പദ്ധതി: ക്വാളിറ്റി മോണിറ്റര്‍മാരെ നിയോഗിക്കുന്നു

Share:

കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവൃത്തികള്‍ സമയബന്ധിതമായും ഗുണമേന്മയോടുംകൂടി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനായി ജില്ലാതലത്തില്‍ ക്വാളിറ്റി മോണിറ്റര്‍മാരെ നിയമിക്കുന്നു.

എറണാകുളം ജില്ലയില്‍ നിശ്ചിത യോഗ്യതയുള്ള 10 ക്വാളിറ്റി മോണിറ്റര്‍മാരെ ഒരു വര്‍ഷത്തേക്ക് എംപാനല്‍ ചെയ്ത് നിയമനം നടത്തും.

തദ്ദേശ സ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളില്‍ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നോ സിവില്‍ അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത തസ്തികകളില്‍ നിന്നും വിരമിച്ച 65 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യതയുടെ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തി തയ്യാറാക്കുന്ന എംപാനലിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഒരു ദിവസത്തെ സൈറ്റ് വിസിറ്റിന് യാത്രാചെലവ് ഉള്‍പ്പെടെ 1425 രൂപ എന്ന പ്രതിദിന വേതന നിരക്കില്‍ ഒരു മാസം പരമാവധി 21375 രൂപ.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 26 ന് വൈകീട്ട് അഞ്ചിന് മുന്‍പായി ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ്, മൂന്നാം നില, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട്, പിന്‍ 682 030 എന്ന വിലാസത്തില്‍ ബയോഡാറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ടോ തപാല്‍ മുഖേനെയോ അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2421355, 2422221.

Share: