ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍: താത്കാലിക നിയമനം
കണ്ണൂര്‍: കേരള സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ താത്കാലിക അടിസ്ഥാനത്തില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍, ഐ.ഐ.എച്ച്.ടി കളില്‍ നിന്നും ഡിപ്ലോമ ഇന്‍ ഹാന്‍ഡ്‌ലൂം ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ ഹാന്‍ഡ്‌ലൂം ആൻറ് ടെക്‌സ്റ്റൈല്‍സ് ടെക്‌നോളജി അല്ലെങ്കില്‍ ഐ.ഐ.എച്ച്.ടി കണ്ണൂര്‍-ബാലരാമപുരം സെന്ററുകളില്‍ നിന്നും ഡിപ്ലോമ ഇന്‍ ഫാബ്രിക്ക് ഫോമിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകളില്‍ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഹാന്‍ഡ്‌ലൂം ഉത്പാദനം/ക്വാളിറ്റി കണ്‍ട്രോള്‍ മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
താല്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം നേരിട്ടോ, തപാല്‍ വഴിയോ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, കിഴുന്ന പി. ഒ, തോട്ടട, കണ്ണൂര്‍ 670 007 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ കവറിന് പുറത്ത് ക്യൂ.സി.ഐ മാര്‍ക്കുള്ള അപേക്ഷ എന്ന് എഴുതണം.
അവസാന തീയതി: മെയ് 13.
വിശദാംശങ്ങള്‍ക്ക് www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍ : 0497-2835390.