ബിരുദ തല പരീക്ഷ: ചോദ്യങ്ങളും ഉത്തരവും
ബിരുദ തല പരീക്ഷ എഴുതുന്നതിനു തയ്യാറെടുക്കുന്നവർക്ക് സഹായകമായ ചോദ്യങ്ങളും ഉത്തരവുമാണ് താഴെ ചേർത്തിരിക്കുന്നത്. പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിക്കാന്‍ ആസൂത്രിതമായ പരിശ്രമം ആവശ്യമാണ്. കഴിവ് പരിശോധിക്കാൻ സഹായിക്കുന്ന മാതൃകാ പരീക്ഷ സൗകര്യം ( https://careermagazine.in/mocktest/ ) കരിയർ മാഗസിൻ വരിക്കാരാകുന്നവർക്ക് https://careermagazine.in/subscribe/ )ഉപയോഗപ്പെടുത്താൻ കഴിയും.
കൂടുതൽ ചോദ്യോത്തരങ്ങൾ തുടർന്നും പ്രസിദ്ധീകരിക്കുന്നതാണ്.
- ദേശീയ ഉപഭോക്തൃ ദിനം?
(A) സെപ്റ്റംബര്‍ 16
(B) ആഗസ്റ്റ് 20
(C) ഡിസംബര്‍ 24
(D) ഡിസംബര്‍ 18
ഉത്തരം : C
2. പെന്‍സിലിന്‍ കണ്ടുപിടിച്ച വർഷം ?
(A) 1921
(B) 1927
(C) 1928
(D) 1930
ഉത്തരം : C
3. അഖിലേന്ത്യാ സര്‍വീസുകളില്‍ നിയമനം നടത്തുന്നത് ?
(A) പ്രധാനമന്ത്രി
(B) പ്രസിഡൻറ്
(C) യു.പി.എസ്.സി.
(D) പി.എസ്.സി.
ഉത്തരം : C
4. ആരൊക്കെ തമ്മിലായിരുന്നു ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ?
(A) ബാബറും ഇബ്രാഹിം ലോധിയും
(B) ബാബറും സിക്കന്ദര്‍ ലോധിയും
(C) മറാത്തികളും അഹമ്മദ് ഷാ അബ്ദാലിയും
(D) അക്ബറും ഹെമുവും
ഉത്തരം : A
5. ലോക്‌സഭയില്‍ ഇംപീച്ച്‌മെൻറിന് വിധേയനായ ആദ്യത്തെ സുപ്രീംകോടതി ജഡ്ജി ?
(A) ജസ്റ്റിസ് ഹിദായത്തുള്ള
(B) ജസ്റ്റിസ് ബറുവ
(C) ജസ്റ്റിസ് കെ.ടി. തോമസ്
(D) ജസ്റ്റിസ് രാമസ്വാമി
ഉത്തരം: D
6. ഗാന്ധിജി ഇര്‍വിന്‍ സന്ധി ഒപ്പുവച്ച വര്‍ഷം ?
(A) 1931
(B) 1932
(C) 1933
(D) 1934
ഉത്തരം : A
7. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
(A) കോഴിക്കോട്
(B) വയനാട്
(C) ഇടുക്കി
(D) കണ്ണൂര്‍
ഉത്തരം : B
8. ഫത്തേപ്പൂര്‍സിക്രിയിലെ പഞ്ചമഹല്‍ പണികഴിപ്പിച്ചതാര് ?
(A) ബാബര്‍
(B) ഷാജഹാന്‍
(C) അക്ബര്‍
(D) ജഹാംഗീര്‍
ഉത്തരം : C
9. കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?
(A) ഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനം
(B) ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനം
(C) യാന്ത്രികമായ ചലനം
(D) ഇതൊന്നുമല്ല
ഉത്തരം : A
10. ‘ഡിസാസ്റ്റർ മാനേജ്‌മെൻറ് ആക്ട് ‘ നിലവിൽ വന്ന വർഷം ?
(A) 2003
(B) 2005
(C) 2006
(D) 2015
ഉത്തരം : B
11. താഴെ പറയുന്നവയില്‍ അലിഖിത ഭരണഘടനയുള്ള രാജ്യം:
(A) ഇസ്രായേല്‍
(B) ഫ്രാന്‍സ്
(C) ഇന്ത്യ
(D) യു.എസ്.എ
ഉത്തരം : A
12. വയനാട്ടിലെ എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്?
(A) അമ്പുകുത്തിമല
(B) കുറവന്‍മല
(C) കുറത്തിമല
(D) കുറിച്ച്യര്‍മല
ഉത്തരം : A
13. ജഹാംഗീറിന് ‘ഖാന്‍’ എന്ന പദവി നല്കി വിളിച്ച ഇംഗ്ലീഷുകാരനാര് ?
(A) തോമസ്‌റോ
(B) റാല്‍ഫ് ഫിച്ച്
(C) ഹോക്കിന്‍സ്
(D) ന്യൂബെറി
ഉത്തരം : C
14. ‘എക്‌സിമ’ എന്ന രോഗം മനുഷ്യൻറെ ഏത് ശരീരഭാഗത്തെ ബാധിക്കുന്നു ?
(A) ത്വക്ക്
(B) കണ്ണ്
(C) കരള്‍
(D) തലച്ചോറ്
ഉത്തരം : A
15. എല്ലോറയിലെ പ്രസിദ്ധമായ കൈലാസക്ഷേത്രം പണികഴിപ്പിച്ചതാര് ?
(A) ദന്തിദുര്‍ഗ്ഗന്‍
(B) അമോഘവര്‍ഷന്‍ I
(C) കൃഷ്ണന്‍-ഒന്നാമന്‍
(D) നരസിംഹവര്‍മ്മന്‍
ഉത്തരം : C
16. ഹര്‍ഷവര്‍ധനൻറെ തലസ്ഥാനം
(A) കനൗജ്
(B) പാടലീപുത്രം
(C) പ്രവരപുരം
(D) ഉജ്ജയിനി
ഉത്തരം : A
17. അടിമവംശഭരണകാലത്തെ ഔദ്യോഗിക ഭാഷ
(A) പേര്‍ഷ്യന്‍
(B) ഹിന്ദി
(C) ഉര്‍ദു
(D) അറബിക്
ഉത്തരം : A
18. ചിറാപൂഞ്ചിയുടെ പുതിയ പേര്?
(A) സോധി
(B) സിറ
(C) സോറ
(D) ഇവയൊന്നുമല്ല
ഉത്തരം : C
19. ഇറ്റലിയുടെയും ഇറാൻറെയും ഔദ്യോഗിക ബുക്ക്
(A) ഗ്രേ ബുക്ക്
(B) വൈറ്റ് ബുക്ക
(C) ബ്ലൂ ബുക്ക്
(D) ഗീന്‍ ബുക്ക്
ഉത്തരം : D
20. “അന്‍സാ” ഏത് രാജ്യത്തെ പ്രധാന വാര്‍ത്താ ഏജന്‍സിയാണ്?
(A) റഷ്യ
(B) സ്‌പെയിന്‍
(C) ഇറാന്‍
(D) മലേഷ്യ
ഉത്തരം : B
21. കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?
(A) മേഘാലയ
(B) മണിപ്പൂര്‍
(C) മദ്ധ്യപ്രദേശ്
(D) കേരളം
ഉത്തരം : B
22. കുങ്കുമപ്പൂവിൻറെ നാട് എന്നറിപ്പെടുന്ന സ്ഥലം :
(A) ബാംഗ്ലൂര്‍
(B) കാശ്മീര്‍
(C) സിംല
(D) ചണ്ഡിഗഢ്
ഉത്തരം : B
23. ‘ഇന്ത്യന്‍ നെപ്പോളിയന്‍’ എന്നറിയപ്പെടുന്ന ഗുപ്ത സാമ്രാജ്യത്തിലെ ഭരണാധികാരി ?
(A) ശ്രീഗുപ്തന്‍
(B) ചന്ദ്രഗുപ്ത വിക്രമാദിത്യന്‍
(C) സമുദ്രഗുപ്തന്‍
(D) ഇവരാരുമല്ല
ഉത്തരം : C
24. അശോകൻറെ ധര്‍മ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനമേത് ?
(A) നാലാം ശിലാശാസനം
(B) ഒന്നാം ശിലാശാസനം
(C) പതിമൂന്നാം ശിലാശാസനം
(D) രണ്ടാം ശിലാശാസനം
ഉത്തരം : A
25. മന്ത്രങ്ങളാല്‍ നിബിഡമായ വേദം ഏത്?
(A) സാമവേദം
(B) ഋഗ്വേദം
(C) അഥര്‍വവേദം
(D) യജൂര്‍വേദം
ഉത്തരം : B
26. മഹാര്‍ മൂവ്‌മെൻറിൻറെ സ്ഥാപകന്‍?
(A) ഡോ. ബി.ആര്‍. അംബേദ്ക്കര്‍
(B) ഗോപാലകൃഷ്ണഗോഖലെ
(C) എം.എന്‍. ജോഷി
(D) എന്‍.രാജ്
ഉത്തരം : A
27. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന രണ്ടാമത്തെ ജനകീയ സമരം
(A) ഖിലാഫത്ത് പ്രസ്ഥാനം
(B) നിസ്സഹകരണ പ്രസ്ഥാനം
(C) സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം
(D) സ്വദേശി പ്രസ്ഥാനം
ഉത്തരം : C
28. തുരിശിൻറെ രാസനാമം എന്ത് ?
(A) കാത്സ്യം കാര്‍ബണേറ്റ്
(B) കോപ്പര്‍ സള്‍ഫേറ്റ്
(C) അമോണിയം ക്ലോറൈഡ്
(D) പൊട്ടാസ്യം നൈട്രേറ്റ്
ഉത്തരം : B
29. ചൈന-വിയറ്റ്‌നാം യുദ്ധം നടന്ന വര്‍ഷം?
(A) 1912
(B) 1979
(C) 1980
(D) 1967
ഉത്തരം : B
30. ഗുപ്തസാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരി
(A) ശ്രീഗുപ്തന്‍
(B) കുമാരഗുപ്തന്‍
(C) സ്‌കന്ദഗുപ്തന്‍
(D) വിക്രമാദിത്യന്‍ II
ഉത്തരം : C
31. സര്‍ എഡ്വിന്‍ ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിൻറെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു ?
(A) ചെന്നൈ
(B) മുംബൈ
(C) ന്യൂഡെല്‍ഹി
(D) കൊല്‍ക്കത്ത
ഉത്തരം : C
32. 1857-ലെ മഹത്തായ വിപ്ലവത്തില്‍ കാണ്‍പൂരിലെ നേതാവാരായിരുന്നു ?
(A) ത്ഡാന്‍സി റാണി
(B) കന്‍വര്‍സിംഗ്
(C) നാനാസാഹിബ്
(D) ഇവരാരുമല്ല
ഉത്തരം : C
33. മൊബൈല്‍ ഫോണ്‍ വഴി സന്ദേശങ്ങള്‍ അയയ്ക്കുന്ന രീതിയാണ് എസ്.എം.എസ്. ഇതിൻറെ പൂര്‍ണ രൂപം :
(A) സെന്‍ഡ് മെസേജ് സര്‍വീസ്
(B) ഷോര്‍ട്ട് മെയില്‍ സര്‍വീസ്
(C) ഷോര്‍ട്ട് മെസേജ് സെൻ റ്
(D) ഷോര്‍ട്ട് മെസേജ് സര്‍വീസ്
ഉത്തരം : D
34. ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്?
(A) തായ്‌വാന്‍
(B) മാനിട്ടോളിന്‍
(C) ടിസ്റ്റന്‍
(D) ഇവയൊന്നുമല്ല
ഉത്തരം : B
35. റോളിംഗ് പ്ലാന്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി?
(A) ഇന്ദിരാഗാന്ധി
(B) വി.പി. സിംഗ്
(C) മൊറാര്‍ജി ദേശായി
(D) ചരണ്‍സിംഗ്
ഉത്തരം : C
36. “ദൈവത്തിൻറെ വികൃതികള്‍” എഴുതിയത് ആര് ?
(A) സി. രാധാകൃഷ്ണന്‍
(B) എം. മുകുന്ദന്‍
(C) വിലാസിനി
(D) ടി. പത്മനാഭന്‍
ഉത്തരം : B
37. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ?
(A) സി.അച്യുതമേനോന്‍
(B) കെ.പി. ഗോപാലന്‍
(C) വി.ആര്‍.കൃഷ്ണയ്യര്‍
(D) ഡോ.എ.ആര്‍. മേനോന്‍
ഉത്തരം : D
38. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്?
(A) ശ്രീചിത്തിര തിരുന്നാള്‍
(B) മാര്‍ത്താണ്ഡവര്‍മ്മ
(C) സ്വാതിതിരുന്നാള്‍
(D) ശ്രീമൂലം തിരുന്നാള്‍
ഉത്തരം : D
39. “ഇന്ത്യയിലെ ബിസ്മാര്‍ക്ക്” എന്നറിയപ്പെടുന്നത്?
(A) ഗോപാല കൃഷ്ണ ഗോഖലെ
(B) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
(C) നേതാജി സുഭാഷ് ചന്ദ്രബോസ്
(D) മൗലാനാ അബ്ദുള്‍ കലാം ആസാദ്
ഉത്തരം : B
40. ഒരു ശിശു വളര്‍ന്നുവരുമ്പോള്‍ എല്ലുകളുടെ എണ്ണം …….
(A) കൂടുന്നു
(B) വ്യത്യാസം വരുന്നില്ല
(C) കുറയുന്നു
(D) ഓരോ ആളിലും വ്യത്യാസപ്പെട്ടിരിക്കുന്നു
ഉത്തരം : C
41. ചോള ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട അമ്പലങ്ങളുടെ ശില്പവേല ഏതു രീതിയിലുള്ളതായിരുന്നു?
(A) നാഗര രീതി
(B) ഗോപുരം രീതി
(C) ദാവിഡ രീതി
(D) സോളാങ്കി രീതി
ഉത്തരം : B
42. താഴെ പറയുന്നവയില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമേതാണ്?
(A) ചിക്കന്‍പോക്‌സ്
(B) കോളറ
(C) മലേറിയ
(D) ഡയേറിയ
ഉത്തരം : B
43. ആൻറിജന്‍ അടങ്ങിയിട്ടില്ലാത്ത രക്തം.
(A) A
(B) B
(C) O
(D) AB
ഉത്തരം : C
44. ചിലപ്പതികാരത്തില്‍ പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ്?
(A) കരികാലന്‍
(B) നെടുംചേഴിയന്‍
(C) രാജേന്ദ്രന്‍
(D) ഇവരാരുമല്ല
ഉത്തരം : B
45. ഏത് മേഖലയില്‍ മികവു പുലര്‍ത്തുന്നവര്‍ക്കായാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ?
(A) നാടകം
(B) നൃത്തം
(C) സാഹിത്യം
(D) കായികം
ഉത്തരം : C
46. താഴെപ്പറയുന്നവയില്‍ ഏഷ്യന്‍ രാജ്യമല്ലാത്തതേത് ?
(A) നോര്‍വെ
(B) മംഗോളിയ
(C) മ്യാന്‍മര്‍
(D) ജോര്‍ദ്ദാന്‍
ഉത്തരം : A
47. ഹര്‍ഷവര്‍ധനൻറെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച വിദേശ സഞ്ചാരി
(A) മെഗസ്തനീസ്
(B) ഫാഹിയാന്‍
(C) ഹുയാന്‍സാങ്
(D) ഇത്‌സിങ്
ഉത്തരം : C
48. ഫിറോസ് ഗാന്ധി അവാര്‍ഡ് ഏത് മേഖലയിലെ പ്രവര്‍ത്തനത്തിന് നല്‍കുന്ന പുരസ്‌കാരമാണ്?
(A) പത്രപ്രവര്‍ത്തനം
(B) പരിസ്ഥിതി
(C) ആരോഗ്യം
(D) രാഷ്ട്രീയം
ഉത്തരം : A
49. രാജ്യത്തിൻറെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?
(A) നാണയങ്ങള്‍
(B) സ്റ്റാമ്പ്
(C) സീല്‍
(D) സ്പീഡോമീറ്റര്‍
ഉത്തരം : B
50. ലോധിവംശ സ്ഥാപകന്‍
(A) സിക്കന്തര്‍ ലോധി
(B) ഇബ്രാഹിം ലോധി
(C) ബഹ്ലോല്‍ ലോധി
(D) ദൗലത്ത്ഖാന്‍ ലോധി
ഉത്തരം : C
കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും MOCK EXAM പരിശീലിക്കുന്നതിനും കഴിവ് പരിശോധിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക: https://careermagazine.in/subscribe/