സൈക്കോളജി അപ്രന്റിസ് ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി വകുപ്പിൽ ഒരു സൈക്കോളജി അപ്രന്റിസിന്റെ ഒഴിവുണ്ട്. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം.
ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം.
ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ജൂലൈ ഏട്ടിന് രാവിലെ 11ന് അഭിമുഖത്തിന് കോളേജിലെത്തണം.