സൈക്കോളജിസ്റ്റ് വാക്ക് ഇൻ ഇൻർവ്യൂ
പാലക്കാട്; കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ ഡിസംബർ 2 – ന് രാവിലെ 9.30ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. എം.എസ്‌സി./എം.എ (സൈക്കോളജി & ഒരു വർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത.
പ്രായം; 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
വേതനം: പ്രതിമാസം 12,000 രൂപ
സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇൻറർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.