പി എസ് സി പരീക്ഷ : ചോദ്യം; ഉത്തരം

Share:

കേരള നിയമ സഭയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് പരീക്ഷക്കും ബിരുദം അടിസ്ഥാന യോഗ്യതയായുള്ള മറ്റ് മത്സര പരീക്ഷകൾക്കും ചോദിയ്ക്കാൻ വളരെയേറെ സാദ്ധ്യതയാണുള്ളത് . 15-ാം കേരള നിയമസഭയിലെ മന്ത്രിമാരുടെ വിശദ വിവരങ്ങളും കേരള നിയമസഭയുടെ ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരവുമാണ് താഴെ ചേർത്തിരിക്കുന്നത്.

കേരള മന്ത്രിസഭ : മന്ത്രിമാരും വകുപ്പുകളും

മുഖ്യമന്ത്രി പിണറായി വിജയൻ: പൊതുഭരണം, ആഭ്യന്തരം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, ഐടി, എയർപേർട്ട്‌, മെട്രോ റെയിൽ, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ,ഇൻഫോർമേഷൻ ആൻറ്‌ പബ്ലിക്‌ റിലേഷൻ, ഷിപ്പിങ്ങ്‌ ആൻറ്‌ നാവിഗേഷൻ തുടങ്ങി മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളുടെയും ചുമതല മുഖ്യമന്ത്രിക്കാണ്‌.

കെ രാജൻ:  റവന്യു, സർവേ, ലാൻറ് റെക്കോർഡ്സ്, ഭൂപരിഷ്കരണം

റോഷി അഗസ്റ്റിൻ: ജലവിതരണ വകുപ്പ്, ഭൂഗർഭ ജല വകുപ്പ്

കെ കൃഷ്ണൻകുട്ടി: വൈദ്യുതി, അനർട്ട്‌

എകെ ശശീന്ദ്രൻ: വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവർകോവിൽ: തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ

അഡ്വ ആന്റണി രാജു:  റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം

വി അബ്ദുറഹിമാൻ:  കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽവെ

ജിആർ അനിൽ: ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി

കെഎൻ ബാലഗോപാൽ:  ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ് സി . സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌, ലോട്ടറി തുടങ്ങിയവ

പ്രൊഫ ആർ ബിന്ദു:  ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രസ് എക്സാം, എൻസിസി, എഎസ്എപി, സാമൂഹ്യനീതി

ചിഞ്ചുറാണി:  ക്ഷീരവികസനം, മൃഗസംരക്ഷണം, മൃഗശാല

എം വി ഗോവിന്ദൻ :  എക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില

അഡ്വ പിഎ മുഹമ്മദ് റിയാസ്: പൊതുമരാമത്ത്‌, ടൂറിസം

പി പ്രസാദ്:  കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിങ് കോർപറേഷൻ

കെ രാധാകൃഷ്ണൻ: ദേവസ്വം, പിന്നോക്ക ക്ഷേമം, പാർലമെൻറ്റികാര്യം.

പി രാജീവ്: വ്യവസായം, നിയമം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്റേഷൻ ഡയറക്ടറേറ്റ്

സജി ചെറിയാൻ: ഫിഷറീസ്, സാംസ്കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം

വി ശിവൻകുട്ടി: പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആൻറ് ബോയ്‌ലേർസ്, ഇന്റസ്ട്രിയൽ ട്രൈബ്യൂണൽ്‌ ലേബർ കോർട്ട്‌സ്‌

വിഎൻ വാസവൻ:  സഹകരണം, രജിസ്ട്രേഷൻ

വീണാ ജോർജ്:  ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.

ചോദ്യം ; ഉത്തരം

1 . കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ?
ഉത്തരം: ഇ.എം.എസ്. നമ്പൂതിരിപ്പാട്

2 . ഏറ്റവും കൂടിയ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി?
ഉത്തരം: വി.എസ്.അച്യുതാനന്ദൻ

3 . കേരളത്തിൻ്റെ ഇരുപത്തി രണ്ടാമത്തെ മുഖ്യമന്ത്രി?
ഉത്തരം: പിണറായി വിജയൻ

4 . ഭരണഘടനയുടെ അനുച്ഛേദം 356 -ൻറെ പ്രയോഗത്തിലൂടെ അധികാരം നഷ്ടപ്പെട്ട ആദ്യ മുഖ്യമന്ത്രി?
ഉത്തരം: ഇ.എം.എസ്. നമ്പൂതിരിപ്പാട്

5 . ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി ?
ഉത്തരം: റോസമ്മ പൊന്നൂസ്

6 .ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്നത് ?
ഉത്തരം: ഇ.കെ. നായനാർ

7 . ഗവർണർ പദവിയിൽ എത്തിയ ഏക കേരള മുഖ്യമന്ത്രി?
ഉത്തരം: പട്ടം താണുപിള്ള

8 . ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ച കേരള മുഖ്യമന്ത്രി ?
ഉത്തരം: ഉമ്മൻ‌ചാണ്ടി

9 . ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി?
ഉത്തരം: എ.കെ. ആൻറണി

10.  മുഖ്യമന്ത്രിയായ ശേഷം കേന്ദ്ര പ്രതിരോധ മന്ത്രിയായ ഏക മലയാളി ?
ഉത്തരം: എ.കെ. ആൻറണി

11 . തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി?
ഉത്തരം: സി. അച്യുതമേനോൻ

12 .കേരളത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രി ?
ഉത്തരം: സി. അച്യുതമേനോൻ

13 . കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ?
ഉത്തരം: ആർ. ശങ്കരനാരായണൻ തമ്പി

14 .കേരള നിയമസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ?
ഉത്തരം: പി.ടി.ചാക്കോ

15 . ജനകീയാസൂത്രണം പദ്ധതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി?
ഉത്തരം: ഇ.കെ. നായനാർ

16 . കുടുംബശ്രീയുടെ പ്രവർത്തനം1998 -ൽ ആരംഭിച്ച സമയത്തെ കേരള മുഖ്യമന്ത്രി?
ഉത്തരം: ഇ.കെ. നായനാർ

17 . കോടതിവിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യവ്യക്തി?
ഉത്തരം: വി.ആർ.കൃഷ്ണയ്യർ

18 . കേരള വിമോചനസമരത്തിന് നേതൃത്വം നൽകിയത്?
ഉത്തരം: മന്നത്ത് പത്മനാഭൻ

19 . കേരള വിമോചന സമരത്തിൻ്റെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ‘ജീവശിഖാജാ’ നയിച്ചത് ?
ഉത്തരം: മന്നത്ത് പത്മനാഭൻ

20. വിമോചന സമരം എന്ന വാക്കിൻ്റെ ഉപജ്ഞാതാവ്?
ഉത്തരം: പനമ്പിള്ളി ഗോവിന്ദമേനോൻ

21 . കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ?
ഉത്തരം: വില്യം ഹാമിൽടൻ ഡിക്രൂസ്

22 . കോടതിവിധിയിലൂടെ കേരള നിയമസഭാ അംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?
ഉത്തരം: റോസമ്മ പൊന്നൂസ്

23 . കേരള സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ആദ്യ ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലം?
ഉത്തരം: ദേവികുളം

24 . ഒന്നാം കേരള മന്ത്രിസഭ പിരിച്ചു വിട്ടതെന്ന്?
ഉത്തരം:  1959 ജൂലൈ 31

25 . തിരുവിതാംകൂർ, തിരു-കൊച്ചി കേരളം എന്നീ ഭരണഘടകങ്ങളിൽ ഭരണസാരഥിയായ ഏക നേതാവ് ?
ഉത്തരം: പട്ടം താണുപിള്ള

26 .പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള നിയമസഭാ സ്പീക്കർ?
ഉത്തരം: സീതി സാഹിബ്

27 . കേരളത്തിലെ ആദ്യത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രി?
ഉത്തരം: ആർ. ശങ്കർ

28 . അവിശ്വാസപ്രമേയത്തിന് കേരള നിയമസഭയിൽ ആദ്യമായി നോട്ടീസ് നൽകിയത് ?
ഉത്തരം: സി.ജി.ജനാർദ്ദനൻ

29 . കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാഷ്‌ട്രപതി ഭരണം നിലനിന്ന കാലഘട്ടം?
ഉത്തരം: 1964 – 1967

30 . പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരള നിയമസഭാ സ്പീക്കർ?
ഉത്തരം: ജി. കാർത്തികേയൻ

31 . ഏത് വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം നേടാൻ ഒരു രാഷ്ട്രീയ കക്ഷിക്കും കഴിയാതിരുന്നത് ?
ഉത്തരം: 1965

32 . ഇ.എം.എസ്. നമ്പൂതിരിപ്പാട് രണ്ടാം തവണ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വർഷം?
ഉത്തരം: 1967

33 . കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപവത്‌കൃതമായ വർഷം?
ഉത്തരം: 1967

34 . കേരള സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ ആദ്യ അധ്യക്ഷൻ ?
ഉത്തരം:  ഇ.എം.എസ്. നമ്പൂതിരിപ്പാട്

35 .സംസ്ഥാന ചരിത്രത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി ആരായിരുന്നു?
ഉത്തരം: വി.കെ.വേലപ്പൻ

36 . കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ?
ഉത്തരം: കെ.ഒ. അയിഷാബീവി

37 . ആദ്യമായി കേരള നിയമസഭ സമ്മേളിച്ചത് ?
ഉത്തരം: 1957 ഏപ്രിൽ 27

38. കേരളം നിയമസഭയുടെ ചരിത്രത്തിൽ വിശ്വാസപ്രമേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി?
ഉത്തരം: സി.അച്യുതമേനോൻ

39 .1975 -ൽ പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തിരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി?
ഉത്തരം: സി. അച്യുതമേനോൻ

40 .1975 -ൽ പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തിരാവസ്ഥ കാലത്തെ കേരള ആഭ്യന്തരമന്ത്രി ?
ഉത്തരം: കെ. കരുണാകരൻ

41 . കൊച്ചി, തിരു-കൊച്ചി, കേരളം, ലോക്‌സഭ , രാജ്യസഭ എന്നീ നിയമനിർമാണ സഭകളിൽ അംഗമായ ഏക വ്യക്തി?
ഉത്തരം: കെ. കരുണാകരൻ

42 . കേരളത്തിലെ ആദ്യത്തെ ഉപ മുഖ്യമന്ത്രി ?
ഉത്തരം: ആർ. ശങ്കർ

43 . കേരള നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ?
ഉത്തരം: ഡോ. എ. ആർ. മേനോൻ

44 . കേരള ബജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി ?
ഉത്തരം: ആർ. ശങ്കർ

45 . മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, എന്നീ പദവികൾ ഒരു നിയമസഭയുടെ കാലയളവിൽത്തന്നെ വഹിച്ച നേതാവ്?
ഉത്തരം: പി.കെ. വാസുദേവൻ നായർ

46 . കേരളത്തിൽ മന്ത്രി, നിയമസഭാ സ്പീക്കർ, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ചിട്ടുള്ള ഏക വ്യക്തി?
ഉത്തരം: സി.എച്ച്. മുഹമ്മദ് കോയ

47 .കേരളത്തിൽ സർക്കാർ മേൽനോട്ടത്തിൽ ഭാഗ്യക്കുറി ആരംഭിച്ച ധനകാര്യ മന്ത്രി ?
ഉത്തരം: പി.കെ.കുഞ്ഞ്

48 . കേരളത്തിൽ ലക്ഷംവീട് പദ്ധതി നടപ്പിലാക്കിയ മന്ത്രി ?
ഉത്തരം: എം.എൻ. ഗോവിന്ദൻ നായർ

49 . ഒന്നാം കേരള നിയമസഭയിലെ പ്രോട്ടേം സ്പീക്കർ?
ഉത്തരം: റോസമ്മ പൊന്നൂസ്

50 . സംസ്ഥാന അഡ്വക്കറ്റ് ജനറൽ ?
ഉത്തരം: അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ്

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും കഴിവ് പരിശോധിക്കാൻ MOCK EXAMINATION പരിശീലിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക : https://careermagazine.in/subscribe/

Share: