ഒമ്പത് തസ്തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന തല ജനറൽ റിക്രൂട്ട്മെൻറ്
കാറ്റഗറി നമ്പർ 1/2019 സോഷ്യൽവർക്കർ (എംഎസ് ഡബ്ല്യു) മെഡിക്കൽ വിദ്യാഭ്യാസ സർവീസ് ഒരൊഴിവ്,
2/2019 മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട് മെഡിക്കൽ വിദ്യാഭ്യാസ സർവീസ് നാലൊഴിവ്,
3/2019 റിസപ്ഷനിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ സർവീസ് ഒരൊഴിവ്,
4/2019 അസിസ്റ്റന്റ് കേരളഫിനാൻഷ്യൽ കോർപറേഷൻ 13 ഒഴിവ്,
5/2019 ലക്ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിങ് സാങ്കതിക വിദ്യാഭ്യാസം (പോളിടെക്നിക് കോളേജുകൾ) ഒരൊഴിവ്,
എൻസിഎ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള സംസ്ഥാനതല നിയമനം
കാറ്റഗറിനമ്പർ 6/2019 വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട് മൃഗസംരക്ഷണം മൂന്നൊഴിവ് ഒഎക്സ്(ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർ),
കാറ്റഗറിനമ്പർ 7/2019 മാനേജർ ഗ്രേഡ് രണ്ട് കേരള സ്റ്റേറ്റ് കോ‐ ഓപറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡ്(സൊസൈറ്റി വിഭാഗം) ഒരൊഴിവ് (ഈഴവ/തിയ്യ/ ബില്ലവ),
8/2019 മാനേജർ ഗ്രേഡ് രണ്ട്, കേരളത്തിലെ സഹകരണമേഖലയിലെ അപെക്സ് സൊസൈറ്റികൾ ഒരൊഴിവ്( ഈഴവ/തിയ്യ/ ബില്ലവ),
9/2019 ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, (ആയുർവേദം) ജില്ലാതലം കണ്ണൂർ ഒരൊഴിവ്(എൽസി/എഐ) എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 06.
www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്തതിന്ശേഷമാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങൾ www.keralapsc.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.