പ്രൊപ്പോസലുകള്‍ ക്ഷണിച്ചു

245
0
Share:

മറവി രോഗം / ഡിമന്‍ഷ്യ ബാധിച്ചരെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക്‌ സംരക്ഷണം നല്‍കുന്നതിനും വേണ്ടിയുളള സ്ഥാപനങ്ങള്‍ നടത്തുവാന്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന / താല്‍പര്യമുളള സന്നദ്ധസംഘടനകളില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക.

വെബ്‌ സൈറ്റ്‌ www.sjdkerala.gov.in . ഫോണ്‍ : 0487-2321702.

ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതിനും പൊതുജനങ്ങള്‍ക്ക്‌ ഈ വിഭാഗക്കാരോടുളള സമീപനത്തില്‍ മാറ്റം വരുത്തുന്നതിനുമായി നടപ്പിലാക്കുന്ന ആറുമാസത്തെ പദ്ധതിയായ അഡ്വക്കന്‍സി കംപെയ്‌ന്‍ നടത്തുന്നതിന്‌ താല്‍പര്യമുളള അംഗീകൃത മാധ്യമ/അഡ്വര്‍ടൈസിങ്ങ്‌ ഏജന്‍സികളില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക.

വെബ്‌ സൈറ്റ്‌ www.sjdkerala.gov.in . ഫോണ്‍ : 0487-2321702.

മാനസിക രോഗികളായ വനിതകളെ പുനരധിവസിപ്പിക്കുന്നതിനായി ക്ഷേമ സ്ഥാപനം തുടങ്ങുന്നതിന്‌ കമലാസനന്‍, സരോജ്‌ വിഹാര്‍, എരഞ്ഞിപ്പാലം, കോഴിക്കോട്‌ എന്ന വ്യക്തി കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ വെളിയം വില്ലേജില്‍ കായില എന്ന സ്ഥലത്ത്‌ 33.80 ആര്‍ വസ്‌തുവും കെട്ടിടവും സാമൂഹ്യനീതി വകുപ്പിന്‌ വിട്ടു നല്‍കിയിട്ടുണ്ട്‌. പ്രസ്‌തുത സ്ഥലത്ത്‌ മാനസിക രോഗികളായ വനിതകളെ പുനരധിവസിപ്പിക്കുന്നതിനും ഇവര്‍ക്ക്‌ സംരക്ഷണം നല്‍കുന്നതിനും താല്‍പര്യമുളള സന്നദ്ധസംഘടനകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക. വെബ്‌ സൈറ്റ്‌ www.sjdkerala.gov.in . ഫോണ്‍ : 0487-2321702.

Share: