പട്ടികജാതി പ്രൊമോട്ടര്‍; അഭിമുഖം 30ന്

Share:

കൊല്ലം , അഞ്ചല്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ ഏരൂര്‍ പഞ്ചായത്തില്‍ പട്ടികജാതി പ്രൊമോട്ടറുടെ ഒരൊഴിവില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലെ 18നും 40നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കളില്‍ പ്രീഡിഗ്രി/പ്ലസ് ടൂ ജയിച്ചവരെയാണ് പരിഗണിക്കുക. അധിക വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

താത്പര്യമുള്ളവര്‍ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, ഏരൂര്‍ പഞ്ചായത്തിലെ സ്ഥിര താമസം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം നിശ്ചിത മാതൃകയിലുള്ള അപേക്ഷ സഹിതം ജൂലൈ 30 രാവിലെ 11 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ട് ഹാജരാകണം.

പ്രതിമാസ ഓണറേറിയം 7000 രൂപ. മുമ്പ് പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിടുകയും ചെയ്തവരുടെ അപേക്ഷ പരിഗണിക്കില്ല. അപേക്ഷയുടെ മാതൃകയും മറ്റ് വിശദ വിവരങ്ങളും ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.

Share: