പ്രോജക്ട് ഫെല്ലോ ഒഴിവുകൾ
തൃശ്ശൂർ പീച്ചിയിലെ സംസ്ഥാന വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ രണ്ട് ഒഴിവുകളുണ്ട്.
യോഗ്യത: അഗ്രിക്കൾച്ചർ/ഫോറസ്റ്ററി/എൻവിറോൺമെൻറൽ സയൻസ്/എൻവയോൺമെൻറൽ ടെക്‌നോളജി എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് ഡാറ്റാ ശേഖരണത്തിലും ലാബ് വിശകലനത്തിലുമുള്ള ഗവേഷണം അഭികാമ്യ യോഗ്യതയാണ്.
പ്രതിഫലം : 2028 ഏപിൽ 18 വരെ കാലാവധിയുള്ള ഫെല്ലോഷിപ്പിൽ പ്രതിമാസം 22000 രൂപ.
പ്രായം : 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.
പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ് ഇളവുണ്ട്. ഉദ്യോഗാർഥികൾ മേയ് 22 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിൻറെ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം.