പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം

272
0
Share:

കണ്ണൂര്‍ :  ഫിഷറീസ് വകുപ്പ് ജില്ലയില്‍ സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/സോഷേ്യാളജി/സൈക്കോളജി ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

എം എസ് ഓഫീസ്, കെ ജി ടി ഇ/വേര്‍ഡ് പ്രോസസിംഗ് (ഇംഗ്ലീഷ് ആന്റ് മലയാളം)/പി ജി ഡി സി എ എന്നിവ അധിക യോഗ്യതയായി കണക്കാക്കും.

പ്രായം 22 നും 45 നും മധ്യേ.

താല്‍പര്യമുള്ള ഉദേ്യാഗ്യാര്‍ഥികള്‍ സപ്തംബര്‍ 18 ന് രാവിലെ 11  മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2731081.

Share: