പുനര്‍ഗേഹം പദ്ധതി; പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍
കൊച്ചി: പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം ജില്ലയില്‍ ഒരു പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം എറണാകുളം (മേഖല)ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃതയൂണിവേഴ്സിറ്റിയില്‍ നിന്നും സോഷ്യല്‍വര്‍ക്ക് / സോഷ്യോളജി/സൈക്കോളജി ഇവയില്‍ ഏതെങ്കിലും ഒരു വിഷയത്തിലുളള ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. അധിക യോഗ്യത എം.എസ്.ഓഫീസ്/കെ.ജി.ടി.ഇ/വേര്ഡ്പ്രൊസസ്സിംഗ് (ഇംഗ്ലീഷ്&മലയാളം)/പി.ജി.ഡി.സി.എ
പ്രായം: 22 നും 45 നും മദ്ധ്യേ.
അപേക്ഷ ഒക്ടോബര്‍ 08 എട്ടിന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കുന്നതായിരിക്കും. വിശദ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0484-2394476 ഫോണ്‍ നമ്പറില്‍ ലഭ്യമാകുന്നതാണ്.