പ്രൊജക്ട് അസിസ്റ്റൻറ് ഒഴിവ്

Share:

കണ്ണൂര്‍: എടക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഇ ഗ്രാമസ്വരാജ് പ്രവൃത്തികള്‍ക്കായി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഷ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാല അംഗീകൃത ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കണം.

പ്രായ പരിധി 18 – 30 നും ഇടയില്‍. പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും.

താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിന് രാവിലെ 10.30 ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം.

ഫോണ്‍: 0497 2822496.

Share: