പ്രൊജക്ട് അസിസ്റ്റൻറ് : അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം: 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡിൻറെ വിനിയോഗവുമായി ബന്ധപ്പെട്ട് ജിയോടാറിങ്ങ്, ഇഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കാനും, മറ്റ് സഹായങ്ങള്‍ എന്നിവയ്ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒരു പ്രൊജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നതിനായി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ /സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് /ഡിസിപി) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആൻറ് ബിസിനസ് മാനേജ്‌മെൻറ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം.

പ്രായപരിധി: 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദനീയം.

വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ തപാലിലോ നേരിട്ടോ മെയ് മൂന്നിന് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിച്ചിരിക്കണം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളളവര്‍ക്ക് മുന്‍ഗണന നല്‍കും.

Share: