പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

Share:

കാസർഗോഡ് : പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത പ്രൊജക്ട് അസിസ്റ്റൻറ് ഒഴിവിലേക്ക് താല്കാലികമായി നിയമിക്കുന്നു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാൻറി ന്റെ വിനിയോഗം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ജിയോടാഗിംഗ്, ഈ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുക, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിയോഗിക്കുന്ന മറ്റ്ചുമതലകള്‍ എന്നിവ പ്രോജക്ട് അസിസ്റ്റൻറിൻറെ ഉത്തരവാദിത്തമായിരിക്കും.

യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ-കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി.)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആൻറ് ബിസിനസ് മാനേജ്‌മെൻറ് പാസാവണം.

അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിക്കുന്ന ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളളഅംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കണം.

പ്രായപരിധി 2022 ജനുവരി 1 -ന് 18 നും 33 നും ഇടയില്‍.

കൂടിക്കാഴ്ച ഫെബ്രുവരി 7 -ന് രാവിലെ 11 ന് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍

ഫോണ്‍ – 0497 2255655.

Share: