പ്രൊജക്ട് നഴ്‌സ് നിയമനം; കൂടിക്കാഴ്ച 15 ന്
പാലക്കാട് : ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെൻററില്‍ നടക്കുന്ന ഐ.സി.എം.ആര്‍ റിസര്‍ച്ചിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് നഴ്‌സിനെ നിയമിക്കുന്നു.
യോഗ്യത : ചുരുങ്ങിയത് സെക്കൻറ് ക്ലാസോടെയുള്ള ജി.എന്‍.എം വിജയമാണ് യോഗ്യത. ബി.എസ്.സി നഴ്‌സിങ്/പബ്ലിക്ക് ഹെല്‍ത്ത് റിസര്‍ച്ചിലുള്ള പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ശമ്പളം: പ്രതിമാസം 21,800 രൂപ.
പ്രായപരിധി: 30 വയസ്സ്.
ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 15ന് രാവിലെ 10 മണിക്ക് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെൻററില്‍ നടക്കുന്ന വാക്ക് ഇന്‍-ഇൻറര്‍വ്യൂവിന് എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in