പ്രോജക്ട് ഫെല്ലോ ഒഴിവ്
തൃശൂർ : കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്ക് താത്കാലികമായി പ്രോജക്ട് ഫെല്ലോയെ നിയമിക്കുന്നു.
യോഗ്യത എം.എസ്.സി ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. മെഡിസിനല്‍ പ്ലാൻറ്സ്/ ഫീല്‍ഡ് ബോട്ടണി/ പ്രൊപോ ഗേഷന്‍ ഓഫ് റെറ്റ് (RET)/ പ്ലാൻറ്സ് എന്നിവയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം.
ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.
പ്രായപരിധി 2024 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 6 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിലുള്ള ഓഫീസില്‍ വച്ച് നടത്തുന്ന വാക്ക് ഇന്‍ ഇന്‍റ ര്‍വ്യൂവില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍: 0487 2690100.